പ്രസിഡന്റ് ട്രംപ് തമാശ പറഞ്ഞതോ?

കശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രവിഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീർ വിഷയത്തിൽ യു എസ് മധ്യസ്ഥത വഹിക്കണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർഥന ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചതോടെയാണ് വിവാദത്തിനു തുടക്കമാകുന്നത്. തുടർന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മാധ്യസ്ഥം  വഹിക്കണമെന്ന് മോഡി തന്നോട് പറഞ്ഞു എന്നാണു പ്രസിഡന്റ് പറഞ്ഞത്.  എന്നാൽ മോദി ഇങ്ങനൊയൊരാവശ്യം മുന്നോട്ടു വച്ചിട്ടില്ലെന്നു മാത്രമല്ല കാശ്മീർ വിഷയത്തിൽ യു എസ് ഇടപെടെരുതെന്നാണ് ഇന്ത്യയുടെ അഭ്യർഥന.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും ട്രംപ് കാര്യമായി എടുത്തിട്ടില്ലെന്നും വെറുമൊരു സാധാരണ സംഭാഷണം മാത്രമായിരുന്നുവെന്നുമാണ് വിലയിരുത്തുന്നത്.  ഒരു തമാശ പറയുന്ന മാതിരി ആയിരുന്നു ഇരുവരും മാധ്യമങ്ങളെ കണ്ടത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടില്ലെന്നുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല. അതിര്‍ത്തിയിലുള്ള ഭീകരാക്രമണം പാകിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാകുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

No comments:

Powered by Blogger.