എത്ര സ്വാർഥരാണ്‌ നാം എന്ന് മുഖ്യ മന്ത്രി തന്നെ പരസ്യം കൊടുക്കകയാണ്. ദയവായി അവധാനതയോടെ കാര്യങ്ങൾ കാണണം. സമ ഭാവനയോടെ കാണാൻ മലയാളികൾക്ക് കഴിയണം

ഇക്കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യ മന്ത്രിക്കു വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ കയ്യിൽ നിന്ന് ആവശ്യത്തിന് കിട്ടിയത് നാം കണ്ടതാണ്. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലിൽ മൂന്ന് മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകുന്നു എന്നും, അവരെ മോചിപ്പിക്കാൻ ഭാരത സർക്കാർ ഇടപെടെണമെന്നും കാണിച്ച് വിദേശ കാര്യ മന്ത്രിക്കു കത്തയച്ചിരുന്നു. ഔദ്യോഗികമായി അറിയിക്കുക മാത്രമല്ല, തന്റെ ഒഫീഷ്യൽ FB പേജിലൂടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതും എന്തിനെന്നു നമുക്ക് മനസ്സിലാകുന്നില്ല. ഒരു പരസ്യം. ഒരു മോദി സ്റ്റൈൽ. അങ്ങനെയെ കാണാൻ കഴിയൂ. കത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി പറഞ്ഞത് വാർത്തയായി.  കപ്പലിൽ കുടുങ്ങിയത് മൂന്നു മലയാളികളല്ലെന്നും, പതിനെട്ട് ഇന്ത്യക്കാരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നേരത്തെ തുടങ്ങിയെന്നും, താങ്കളുടെ മഹാ മനസ്കതക്ക് നന്ദി എന്നുമാണ് അദ്ദേഹം മുഖത്തടിക്കുന്നതു പോലെ പറഞ്ഞത്.

ആ കിട്ടിയത് പോരാഞ്ഞു ഇന്നും മുഖ്യമന്ത്രി ഒരു പോസ്റ്റിട്ടിരുന്നു.  ചന്ദ്രയാൻ 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നിൽ നിരവധി മലയാളികളുണ്ടെന്നും അവരെ അഭിനന്ദിക്കുന്നു എന്നുമാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതിനു മുൻപും സമാന വിഷയങ്ങളിൽ മുഖ്യമന്ത്രി ഇതേ നിലയിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.  ഇതൊരു നിലവാരമില്ലാത്ത അഭിപ്രായ പ്രകടനമാണെന്നു പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല.  ഇത്തരം അഭിപ്രായങ്ങൾ മലയാളികളുടെ മതിപ്പിനെ വല്ലാതെ ബാധിക്കുന്നതാണ്. 

ഒരു അന്താരാഷ്‌ട്ര വിഷയമുണ്ടാകുമ്പോൾ അതിൽ നാം ഇന്ത്യക്കാരൻ എന്ന് മാത്രമേ കാണാൻ പാടുള്ളൂ.  അതാണ് ധർമം.  അതാണ് ഉത്തമം.  ബ്രിട്ടീഷ് കപ്പലിൽ പതിനെട്ട് ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അതിൽ മലയാളികൾക്ക് മാത്രമേ ജീവനുള്ളോ? അവർ മാത്രമേ മനുഷ്യരുള്ളോ?  വിഷയത്തിൽ ബന്ധപ്പെട്ട ഇറാനോ, ബ്രിട്ടനോ അതിൽ മലയാളി ഉണ്ടോ തമിഴൻ ഉണ്ടോ എന്ന് ചിന്തിക്കുമോ?  അങ്ങനെ ഒരു ചർച്ച സാധ്യമാണോ? ചാന്ദ്രയാൻ രണ്ടിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞന്മാർക്കുമല്ലേ അഭിനന്ദനം അറിയിക്കേണ്ടത്.  വേറൊരു സംസ്ഥാനത്തിന്റെയും മുഖ്യ മന്ത്രിമാർ അവരുടെ സംസ്ഥാനത്തിലെ ജനങ്ങളുടെ പേരുകൾ പറഞ്ഞു മറ്റു സംസ്ഥാനക്കാരേ ഇടിച്ചു താഴ്ത്താറില്ലല്ലോ? ഏതെങ്കിലും മനസ്സിലാക്കണ്ടേ? 

പണ്ട് മുല്ലപ്പെരിയാറിൽ നിന്ന് തമിഴൻ വെള്ളം ചോദിച്ചപ്പോൾ ഒരു തുള്ളി പോലും കൊടുക്കാൻ കഴിയില്ലെന്നും, ടാം ഇപ്പൊ പൊട്ടി തകരുമെന്നും പറഞ്ഞു എന്ത് ബഹളം വച്ചതാണ്?  അവസാനം അന്ന് കെട്ടി നിർത്തിയ മുഴുവൻ വെള്ളവും മലയാളികളുടെ നെഞ്ചിലൂടെ ഒഴുക്കി വിട്ട ചരിത്രമുണ്ടല്ലോ.  അന്നത് തമിഴർക്ക് കൊടുത്തിരുന്നെങ്കിൽ ഇവിടെ പച്ചക്കറി വർഗങ്ങൾക്കെങ്കിലും വില കുറയുമായിരുന്നെല്ലോ. 

എത്ര സ്വാർഥരാണ്‌ നാം എന്ന് മുഖ്യ മന്ത്രി തന്നെ പരസ്യം കൊടുക്കകയാണ്.  ദയവായി അവധാനതയോടെ കാര്യങ്ങൾ കാണണം. സമ ഭാവനയോടെ കാണാൻ മലയാളികൾക്ക് കഴിയണം.  

No comments:

Powered by Blogger.