കോടതിയിൽ നിന്ന് കോടതിയിലേക്ക് രാഹുൽ ഗാന്ധി പ്രയാണം തുടരുന്നു: ഈ മാസം അഞ്ചു കോടതികളിൽ കയറിയിറങ്ങണം

JULY, 4, 6, 9, 12 & 24 തീയതികളിൽ രാഹുൽ കോടതികളിൽ തന്നെ


രാഹുൽ ഗാന്ധി മുംബൈ കോടതിയിൽ ഇന്ന് ഹാജരാകും.  ഗൗരി ലങ്കേഷ് മർഡർ ആർ എസ് എസ്സുമായി ബന്ധപ്പെട്ടാണ്  നടത്തിയെതെന്ന പ്രസ്താവനയെ തുടർന്ന് കൊടുത്ത മാന നഷ്ടകേസിലാണ് രാഹുൽ ഇന്ന്  ഹാജരാക്കുക.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആർ എസ് എസ് ബന്ധം അന്വേഷണ ഉധ്യോഗസ്ഥർ ഒരു സംശയമായി പോലും മുന്നോട്ടു വച്ചിട്ടില്ല.  ബന്ധുക്കളും ഇങ്ങനെയൊരാരോപണം ഉന്നയിച്ചില്ല. എന്നാൽ രാഹുൽ ഗാന്ധി ഏകദേശം രണ്ടു മാസക്കാലത്തോളം ഗൗരി ലങ്കേഷിനെ കൊന്നത് ആർ എസ് എസ് എന്ന് പ്രചരിപ്പിച്ചിരുന്നു.  ഇതിനെതിരെയാണ് കേസ്.

ഈ മാസം വിവിധ കോടതികളിലായി അഞ്ചു തവണ രാഹുൽ കയറി ഇറങ്ങണം. വിവിധ വിഷയങ്ങളിൽ ആർ എസ് എസ്സിനെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗങ്ങളും, പത്രസമ്മേളനങ്ങളുമാണ് മാന നഷ്ട കേസുകളിലേക്ക് നയിച്ചത്.

പട്ന മുഖ്യ മന്ത്രി സുശീൽ കുമാർ മോദിയുമായി ബന്ധപ്പെടുത്തി "എന്തുകൊണ്ട് എല്ലാ കള്ളന്മാരും മോദി ആയി" എന്ന പരാമര്ശനത്തിനു    ജൂലൈ  6 ന് പട്ന  കോടതിയിൽ ഹാജരാകണം.

ജൂലൈ  9 ന് അഹമ്മദാബാദ് കോടതിയിൽ ബി ജെ പി അധ്യക്ഷൻ അമിത് ഷാ യെ അവഹേളിച്ചെന്ന പരാതിയിൽ ഹാജരാകണം. ജൂലൈ 12 മറ്റൊരു കോടതിയിൽ അഹമ്മദാബാദ് ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റി കൊടുത്ത കേസിൽ ഹാജരാകണം.  ജൂലൈ 24 ന് മോദിയെ കള്ളൻ എന്ന് വിളിച്ച കേസിൽ സൂററ്റ് കോടതിയിലും ഹാജരാകണം.

ഇതോടെ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളും, പ്രസ്താവനകളും തീർത്തും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് സമൂഹത്തിൽ ഉണ്ടാകുന്നത്.  രാഹുലിന്റെ പത്രസമ്മേളനം എന്ന് കേൾക്കുമ്പോൾ തമാശയാണ് മനസ്സിൽ തോന്നുന്നതെന്നു ദേശീയ മാധ്യമങ്ങളിലെ ചില മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നു.

No comments:

Powered by Blogger.