ബജറ്റ് ലക്‌ഷ്യം?

ബജറ്റ് ലക്‌ഷ്യം എന്ത് എന്ന ചോദ്യത്തിനേക്കാൾ പ്രസക്തി, മോദി 2.0 ലക്ഷ്യമിടുന്നത് എന്ത് എന്ന ചോദ്യത്തിനാകും.  ഉത്തരം ഒറ്റ വാക്കിൽ പറയാം.  ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പത്തിന് ഉടമയാകുക എന്നതാണ്. ഏറ്റവും വലിയ സാമ്പത്തിക ശക്തി രാഷ്ട്രം അമേരിക്കയാണ്.  അവരുടേത് 19.39  ട്രില്യൺ ഡോളർ ആണ്. അതായത് 19.39 ലക്ഷം  കോടി USD  ഇപ്പോൾ അഞ്ചു ട്രില്യൺ ഡോളർ സാമ്പത്തിക ശക്തികൾ യൂറോപ്യൻ യൂണിയന് പുറമെ ചൈനക്കും ജപ്പാനും മാത്രമാണുള്ളത്. ഇന്ത്യയുടെ നടപ്പ് ജിഡിപി 2.97  ട്രില്യൺ ഡോളർ ആണ്.  അതായത് രണ്ടു ലക്ഷം കോടി USD കൂടി വളരണം. 

ഇതാണ് മോദിയുടെ ലക്‌ഷ്യം.  ഇതിനപ്പുറം സാമ്പത്തിക നേട്ടം ഇപ്പോൾ മറ്റൊന്നുമില്ല.  ഒരിക്കൽ അഞ്ചു അഞ്ചു ട്രില്യൺ ഡോളർ എത്തിയാൽ ഇന്ത്യ മുഴുവനായും റീ ഷെയ്പ് ആകും.  

ഈ അവസരത്തിലാണ് രണ്ടാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ ശ്രദ്ധിക്കപ്പെടുന്നത്. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നൽകിയിട്ടുണ്ട്. ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍വെച്ചു. മുതിര്‍ന്ന സാത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക രംഗത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. വരുന്ന വര്‍ഷം സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാകും.  മാര്‍ച്ച് 31ന് അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത്. എന്നാല്‍, നിലവില്‍  കാര്യങ്ങൾ ശുഭ സൂചകമാണ്.

സമ്പദ് വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മാത്രമേ 2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണം. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കും. കൃഷി പച്ച പിടിക്കണം. എന്ന വില താഴണം.  പുതിയ ഊർജ സ്രോതസ്സുകൾ ഉണ്ടാകണം. വാട്ടർ, വിൻഡ്, സോളാർ, തെർമൽ പദ്ധതികൾ ഉണ്ടാകണം.

അതേസമയം ഇത്ര വിപുലമായ പദ്ധതികൾ കേന്ദ്രം ആലോചിക്കുമ്പോഴും ഇന്ത്യയിലെ പ്രതിപക്ഷം ഉറങ്ങുകയാണ്.  രാഹുൽ ഗാന്ധി മാന നഷ്ട കേസുകൾ നേരിടാൻ കോടതികൾ തോറും കയറി ഇറങ്ങുകയാണ്. ഇതാണ് ചിന്തക്ക് പാത്രമാക്കേണ്ട വിഷയം. ഒരു ശക്തനായ പ്രതിപക്ഷ നേതാവിന്റെ കുറവാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്.

Satheesh Kumar R

No comments:

Powered by Blogger.