കുടുംബ ശ്രീ സമ്പാദ്യത്തിൽ കയ്യിട്ടു വാരി പഞ്ചായത്ത് ആസിസ്റ്റന്റ് സെക്രട്ടറി: സംഭവം ചിറ്റാർ പഞ്ചായത്തിൽ. പത്തനംതിട്ട, സീതത്തോട് മൂന്നുകല്ല് നിവാസി ദീപേഷ് പ്രതിക്കൂട്ടിൽ
ചിറ്റാർ പഞ്ചായത്ത് ആസിസ്റ്റന്റ് സെക്രട്ടറി, പത്തനംതിട്ട, സീതത്തോട് മൂന്നുകല്ല് നിവാസി ദീപേഷ്, കുടുംബ ശ്രീ ചെയർ പേഴ്‌സൺ ചിറ്റാർ വേളിമല കോളനി നിവാസി ഓമന വിശ്വനാഥൻ, കുടുംബ ശ്രീ വൈസ് ചെയർ പേഴ്‌സൺ അഞ്ചേക്കർ കോളനി നിവാസി ഷൈലജ ബാബു, കുടുംബ ശ്രീ കാര്യങ്ങളുടെ ചുമതലയുള്ള പഞ്ചായത്ത് അകൗണ്ടണ്ട് അഖില
ചിറ്റാർ പഞ്ചായത്ത് ആസിസ്റ്റന്റ് സെക്രട്ടറി, പത്തനംതിട്ട, സീതത്തോട് മൂന്നുകല്ല് നിവാസി ദീപേഷിനെ ആണ് ജില്ലാ കുടുംബശ്രീ മിഷൻ ഓഡിറ്റർ കുറ്റക്കാരനായി കണ്ടെത്തിയത്. കുറ്റക്കാരാണെന്ന് കൃത്യമായ തെളിവ് ലഭിച്ചിട്ടും പ്രതികളുടെ അറസ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ചിറ്റാർ പഞ്ചായത്തിലെ ആയിരക്കണക്കിന് നിർദ്ധനരായ സ്ത്രീകളുടെ വിയർപ്പിന്റെ പണമാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദീപേഷും സംഘവും ചേർന്ന് കബളിപ്പിച്ചെടുത്തത്. കുടുംബ ശ്രീ ചെയർ പേഴ്‌സൺ ചിറ്റാർ വേളിമല കോളനി നിവാസി ഓമന വിശ്വനാഥൻ, കുടുംബ ശ്രീ വൈസ് ചെയർ പേഴ്‌സൺ അഞ്ചേക്കർ കോളനി നിവാസി ഷൈലജ ബാബു, കുടുംബ ശ്രീ കാര്യങ്ങളുടെ ചുമതലയുള്ള പഞ്ചായത്ത് അകൗണ്ടണ്ട് അഖില തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ സി ഡി എസ് കമ്മിറ്റി, ചിറ്റാർ പഞ്ചായത്ത് കമ്മിറ്റിക്കു ശുപാർശ ചെയ്തു. അഖില പഞ്ചായത്തിൽ താൽക്കാലിക ചുമതലക്കാരിയാണ്.
അഴിമതിയുടെ രീതി അനുസരിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയേയും, ജീവനക്കാരിയെയും ഉടൻ പുറത്താക്കുകയും, ചെയർ പേഴ്സണെയും വൈസ് ചെയര്പേസനെയും അറസ്റ്റു ചെയ്യുകയും ചെയ്യേണ്ടതാണ്. നടപടി വൈകിപ്പിക്കുന്നത് രക്ഷപെടാനുള്ള കെണി ഒരുക്കുന്നതിനും, തെളിവുകൾ നശിപ്പിക്കുന്നതിനുമാണെന്ന പരാതി ഉയരുന്നു.
ചിറ്റാർ കുടുബശ്രീയിൽ (CDS)ൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. ഇതിനെതിരെ ദീർഘ കാലമായി പരാതി നില നിൽക്കുന്നതാണ്. ഓഡിറ്റർമാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ പരിശോധനകൾക്കായി നൽകിയിരുന്നില്ല. അവസാനം ജില്ലാ മിഷൻ ഓഡിറ്റർ നേരിട്ട് പരിശോധന നടത്തുകയായിരുന്നു. രജിസ്റ്ററുകൾ, വൗച്ചറുകൾ എന്നിവ മനഃപൂർവം ഒളിപ്പിച്ചിരിക്കുകയോ, നശിപ്പിച്ച നിലയിലോ ആണ് കണ്ടെത്തിരിയിരിക്കുന്നത്.
ലഭ്യമായ രേഖകൾ അവസാനം പിടിച്ചെടുക്കുകയായിരുന്നു. എങ്കിലും വാർഡ് തലത്തിൽ (ADS) നിന്നും നൽകിയ തുകകൾ കൂടി പരിശോധിച്ചാൽ മാത്രമേ തട്ടിപ്പിന്റെ ശരിയായ ആഴം പുറത്ത് വരൂ. തിരിച്ചടവിനായി കുടുംബശ്രീ അംഗകൾ നൽകിയ ലോൺ തുകയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അടവ് മുടങ്ങിയതിനെ തുടർന്ന് പിന്നോക്ക ക്ഷേമ വിഭാഗത്തിൽ നിന്നും അന്വേഷണം വന്നപ്പോഴാണ് അഴിമതി മറ നീക്കി പുറത്ത് വന്നത്.
അഴിമതി വ്യക്തമായി കണ്ടെത്തിയതോടെ ഇന്നലെ ചേർന്ന CDS യോഗം കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് ശുപാർശ ചെയ്യ്തു. തുടർ നടപടികൾക്കായി ഇന്ന് രാവിലെ ചിറ്റാർ പഞ്ചായത്തു കാര്യാലയത്തിൽ അടിയന്തിര പഞ്ചായത്ത് യോഗം ചേർന്നിരുന്നു. യോഗത്തിൽ കൂടുതൽ അഴിമതിയുടെ കഥകളാണ് പുറത്ത് വന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലും, സ്നേഹനിധിയിലും ഉൾപ്പെടെ വൻതുക നഷ്ടമായതായും, ഇത് അസി സെക്രട്ടറിയുടെ നേതൃത്വത്തിൽ തട്ടി എടുത്തതായുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വിവരം ലഭിക്കുന്നു.
ഇതിനിടയിൽ അഴിമതിക്കാരെ രക്ഷിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. കുടുംബശ്രീയിൽ പ്രവർത്തിക്കുന്ന പാവം സ്ത്രീകൾ പലരും ഈ ക്രമക്കേടുകൾ അറിഞ്ഞിട്ടില്ലത്രെ. അതിനിടെ ക്രമക്കേട് പഞ്ചായത്ത് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നു എന്ന വാർത്തകളും പുറത്തു വരുന്നു.
നടപടി വൈകിയാൽ സ്ത്രീകൾ കൂട്ടമായി പഞ്ചായത്ത് ഉപരോധിക്കാനുള്ള നീക്കം നടക്കുന്നതായും അറിവ് ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളാണ് കബളിപ്പിക്കപെട്ടിരിക്കുന്നത്.
No comments: