കെ എസ് ആർ ടി സി ബസുകൾ സജീവമായതോടെ മത്സരയോട്ടം ദുരന്തത്തിന്റെ വക്കിൽ
പത്തനംതിട്ടയിൽ നിന്ന്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ പ്രദേശങ്ങളിലേക്ക് സർവീസസ് നടത്തുന്ന സ്വകാര്യ ബസുകൾ തെരുവിൽ മരണ ഭീതി പരത്തുന്നു. ഈ പ്രദേശങ്ങളിലേക്ക് കെ എസ് ആർ ടി സി ചെയിൻ സർവീസുകളുൾപ്പടെ യാത്രാ സൗകര്യങ്ങൾ വിപുലപ്പെടുത്തിയത് സ്വകാര്യ ബസ് ജീവനക്കാരെയും, ഉടമസ്ഥരെയും ചൊടിപ്പിച്ചിരിക്കുകയാണ്.
കെ എസ് ആർ ടി സി ബസുകൾ സജീവമായതോടെ മത്സരയോട്ടം ദുരന്തത്തിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. അമിത വേഗത്തിൽ പാഞ്ഞു വന്ന്, കാറിനെ മറികടക്കുന്നതിനിടയിൽ, നിയ മോൾ എന്ന ബസ്, ഇന്ന് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുത്തിറക്കവും, കൊടും വളവുകളുമുള്ള അരീക്കക്കാവ്-മണിയാർ ഭാഗത്താണ് ബസ് അമിതമായ സ്പീഡിൽ വന്ന് നിയന്ത്രണം നഷ്ടപെട്ടത്. നിരവധി യാത്രക്കാർ മരണത്തിന്റെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.
സ്വകാര്യ ബസ് ജീവനക്കാരും, കെ എസ് ആർ ടി സി ജീവനക്കാരും തമ്മിൽ തെരുവിൽ വാക്കേറ്റമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. പ്രസ്തുത റൂട്ടിൽ ഓടുന്ന മിക്കവാറും എല്ലാ ബസുകളും അപകടകരമാം വിധം അമിത വേഗതയിലാണെന്നത് സത്യമാണ്. ഏതു നിമിഷവും ഒരു ദുരന്തം പ്രതീക്ഷിക്കാവുന്ന നിലയിലാണ്.
പരാതികൾ നിരവധി ഉണ്ടായിട്ടും അധികാരികൾ ഇടപെടുന്നില്ല. ട്രാൻസ്‌പോർട് വകുപ്പ് ഉദോഗസ്ഥർ കാര്യമായി ഇടപെടുന്നില്ല

No comments: