130 കോടി ഇന്ത്യൻ ജനതയും സ്വന്തമെന്നു കരുതുന്ന ഒരു ഭാഷയാണ് ഹിന്ദി. ആരൊക്കെ പുശ്ചിച്ചാലും ഇന്ന് ഗവിയിലെ സിംഹളർ പോലും ഹിന്ദി സംസാരിക്കുന്നുണ്ട്

രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.  ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യാത്തത് കൊണ്ട് സംഭവിക്കുന്ന പിഴവാണ് ഇതൊക്കെ.  ഇന്ത്യൻ രാഷ്ട്രീയത്തിൽ പഠിക്കാനും, പ്രാവർത്തികമാക്കാനും രാഹുൽ ഗാന്ധിയോളം അവസരം ലഭിച്ച ഒരു രാഷ്ട്രീയക്കാരനും ഇന്ത്യയിലില്ല.  പത്തു വർഷം,  മൻമോഹൻ സിംഗ് ഭരണ കാലത്തു കിട്ടിയ ആ അവസരം 1000 സർവ്വകലാ ശാലകളിൽ പഠിക്കുന്നതിനു തുല്യമായിരുന്നു. പക്ഷെ രാഹുൽ ഒന്നും പഠിച്ചില്ല. കിട്ടിയ സൗഭാഗ്യങ്ങൾ വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ സാമാന്യ ബുദ്ധിയുള്ള ഏതൊരു ചെറുപ്പക്കാരനും ഒരു ലോക നിതാവായി ഉയർന്നു വരേണ്ട അവസരങ്ങളായിരുന്നു അത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങാൻ രാഹുൽ ഗാന്ധിക്ക് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല.  അതിനു ചില വിലപിടിപ്പുള്ള കാരണങ്ങൾ ഉണ്ട്.

കെട്ടിലും, മട്ടിലും രാഹുൽ ഒരിന്ത്യക്കാരനല്ല.  ഇത് വിമർശനമല്ല.  വസ്തുതയാണ്. ആകൃതിയിലും പ്രകൃതിയിലും രാഹുൽ ഗാന്ധി ഒരു ഇന്ത്യക്കാരനെ ഓർമ്മിപ്പിക്കുന്നില്ല. വെള്ള കുർത്തയും, പൈജാമയും ഭാരതീയ വേഷമാണെങ്കിലും, അതിന്റെ അളവും, വടിവും   ആധുനിക ഭാരതീയമല്ല.

ശങ്കരാചാര്യർ മുതൽ ഗുരു നാനാക്കും, സത്യ സായിയും, വിവേകാന്ദ സ്വാമികളും, ഗാന്ധിജിയും, നെഹ്രുവും, ശാശ്ത്രിയും, ഇന്ദിരാഗാന്ധിയും ഒക്കെ അഖണ്ഡിതമായ  ശക്തിയായി നിലകൊണ്ടതിന് ഒരൊറ്റ കാരണമേ ഉള്ളു. അത്ഇന്ത്യൻ സാമൂഹിക ശാസ്ത്രമായ വേദങ്ങളോ അവയുടെ പ്രകരണങ്ങളോ നന്നായി പഠിച്ചതാണ്. അതിലൂടെ അവർ സമ്പാദിച്ചത് ജ്ഞാനമല്ല. സമ്യക് ജ്ഞാനമാണ്. ഒരു നേതാവിന് വേണ്ടത് ജ്ഞാനമല്ല. സമ്യക് ജ്ഞാനമാണ്. ജ്ഞാനം രാഹുലിനുണ്ട്. പക്ഷെ സമ്യക് ജ്ഞാനമില്ല.

130 കോടി ഇന്ത്യൻ ജനതയും സ്വന്തമെന്നു കരുതുന്ന ഒരു ഭാഷയാണ് ഹിന്ദി.  ആരൊക്കെ പുശ്ചിച്ചാലും ഇന്ന് ഗവിയിലെ സിംഹളർ പോലും ഹിന്ദി സംസാരിക്കുന്നുണ്ട്. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ ഇന്ന് ഹിന്ദി കേവലത്തിൽ പോലും ഒരു ഭാഷയാണ്.  ഹിന്ദി, സംസ്‌കൃതം, ഉറുദു, വിദേശ ഭാശയാണെങ്കിലും അറബി ഈ ഭാഷകൾ ഒഴിച്ച് ഒരിന്ത്യ ഇല്ല.  തീർച്ചയായും ഇഗ്ളീഷിന് അതിന്റെ പ്രാധ്യാന്യമുണ്ട്.  പക്ഷെ ഒരകൽച്ച ഉണ്ട്. ഈ വിദ്യ രാഹുലിനോ, ഇത്ര നാളായിട്ടും സോണിയ ഗാന്ധിക്കോ അറിയില്ല.

രാഹുൽ ഗാന്ധിയുടെ നോട്ടം, ചലനം, ചേഷ്ടകൾ, സ്വഭാവങ്ങൾ ഒക്കെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും "മറ്റൊരാൾ" എന്ന് ദ്യോതിപ്പിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിൽ സത്യ പ്രതിജ്ഞ ചെയ്ത സംഭവം സോണിയ ഗാന്ധി കൈകാര്യം ചെയ്തതിൽ വന്ന വീഴ്ച.  അത് ഇന്ത്യൻ ജനതയുടെ വികാരങ്ങൾ "റീഡ്" ചെയ്യുന്നതിലുള്ള പരിമിതി തന്നെയാണ്.

അതാണ് രാഹുൽ നൂറിൽ പത്തു മാർക്ക് വാങ്ങി പുറത്തായത്.

No comments:

Powered by Blogger.