കർഷകന്റെ 85 വർഷം പഴക്കമുള്ള കുടിവെള്ളം മുട്ടിച്ചു: ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ടായിട്ടും നടപടി എടുക്കാതെ വടശേരിക്കര പഞ്ചായത്തു ഭരണ സമിതി

പത്തനംതിട്ട ജില്ലയിൽ വടശേരിക്കര കുമ്പളത്താമണ്ണ്, മണ്ണിൽ പീടികയിൽ ജോസ് തോമസിനാണ് കുടി വെള്ളം മുട്ടിയത്. ജോസ് ഉപയോഗിക്കുന്ന കിണറ് 85 വർഷമായി കുടുംബം ഉപയോഗിക്കുന്നതാണ്. കിണറിന്റെ തൊട്ടു മുകളിൽ അയൽവാസിയായ ചാക്കോ, മണ്ണിൽപീടികയിൽ  അശാസ്ത്രീയമായി കക്കൂസ് കുഴി നിർമിച്ച് കക്കൂസ് മാലിന്യം അതിലേക്കു നിക്ഷേപിച്ചതാണ് കിണർ വെള്ളം അശുദ്ധമാകാൻ കാരണം.  കിണറിലെ വെള്ളം വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രം ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ പരിശോധിച്ചിട്ടുള്ളതും അപകടകരമായ രീതിയിൽ മാലിന്യ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുള്ളതാണ്.  ജലം ഉപയോഗിക്കരുതെന്ന കർശനമായ നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.  ഇത് സംബന്ധിച്ച നിർദ്ദേശം പഞ്ചായത്തിന് നൽകി. 

പ്രസ്തുത കക്കൂസ് മാലിന്യ കുഴി നീക്കം ചെയ്യണമെന്നും, സേഫ്റ്റി  മാനദണ്ഡമനുസരിച്ചുള്ള കുഴി നിർമിച്ചു അതിൽ മാലിന്യ നിക്ഷേപിക്കണമെന്നും ഉടമസ്ഥനെ പഞ്ചായത്തു ജീവനക്കാർ അറിയിച്ചിട്ടുള്ളതാണ്.  എന്നാൽ ഇത് ചെവിക്കൊള്ളാൻ അയാൾ തയ്യാറായല്ല. ഇതിനെ തുടർന്ന് നടപടി എടുക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ മുതിർന്നപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും ചേർന്ന് തടയിട്ടത്.  പ്രേസിടെന്റിന്റെ പാർട്ടിക്കാരനാണ് കക്കൂസ് കുഴിയുടെ ഉടമസ്ഥനെന്നതാണ് കാരണം പറയുന്നതെന്ന് പാർത്തിക്കാരൻ പറയുന്നു.

ജോസിന്റെ ഭാര്യ ഹൃദ്രോഗിയാണ്.  കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഏക ജല ശ്രോദസ്സാണ് ഈ കിണർ.  കഴിഞ്ഞ 85 വർഷമായി താമസിക്കുന്ന ഭൂമിയാണ് ഇത്.  ഇത്രയും നാളായി കുടിവെള്ളം ശേഖരിച്ചിരുന്നത് ഈ കിണറിൽ നിന്നാണ്.  

No comments:

Powered by Blogger.