അടൂരിന്റെ വീട്ടിൽ രാമനാമത്തിനും സത്സംഗത്തിനും അനുമതി ചോദിച്ച് യജ്ഞാചാര്യനും മതപഠശാല പ്രവർത്തകരും

അടൂരിന്റെ വീട്ടിൽ രാമനാമത്തിനും സത്സംഗത്തിനും അനുമതി ചോദിച്ച് യജ്ഞാചാര്യനും മതപഠശാല പ്രവർത്തകരും

ജയ് ശ്രീ രാം വിളിയുടെ പേരിൽ നടന്ന വിവാദ പ്രസ്താവന കൾക്ക് പിന്നാലെ തന്റെ വീടിനു മുന്നിൽ വന്നു രാമ നാമം മുഴക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും വരുന്ന ആളുകൾക്കൊപ്പം കൂടുമെന്നും അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം നൽകിയ മറുപടിയുടെ ചുവടു പിടിച്ച്.അടൂരിന്റെ വീട്ടിൽ രാമ നാമജപത്തിന് അനുമതി ചോദിച്ചു പ്രമുഖ യജ്ഞാചാര്യനും പുനലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സനാതന ധർമ്മ സംരക്ഷണ സമിതി ഭാരവാഹികളും, പ്രവർത്തകരും രംഗത്ത്. സമിതി രക്ഷാധികാരി മാത്ര സുന്ദരേശൻ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ആവശ്യപെടുന്നത്. 

അനുമതി നൽകേണ്ട ബാധ്യത അടൂരിനുണ്ട്.  കാരണം രാമനാമം വീടിനു മുന്നിൽ വന്നു വിളിച്ചാൽ അദ്ദേഹവും കൂടാമെന്നാണ് ചാനലുകളീലൂടെ പറഞ്ഞത്.  ഇതനുസരിച്ചു രാമ നാമം ജപിക്കുവാനുള്ള അനുമതി അദ്ദേഹം നൽകേണ്ടതാണ്.  ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കുക:

"അടൂർ ഗോപാലകൃഷ്ണൻ സാർ 
രാമനാമജപവുമായി ബന്ധപെട്ട് ചില വിവാദങ്ങൾക്ക് അങ്ങ് തുടക്കമിട്ട്,
ഇപ്പോൾ അത് വലിയ ചർച്ചയായിരിക്കുകയാണല്ലോ.
രാമനാമം താരക മന്ത്രമാണ് .
അത് ജപിക്കുന്നത് ഏവർക്കും നല്ലതുമാണ്. 
ചില മാധ്യമ സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരമായി അങ്ങ് പറഞ്ഞു ,
അങ്ങയുടെ വീടിന് മുന്നിൽ ആരെങ്കിലും രാമനാമം ജപിക്കാൻ വന്നാൽ അങ്ങയ്ക്ക് സന്തോഷമാണെന്നും അവരോടൊപ്പം ചേരുന്നതിന് അങ്ങയ്ക്ക് താൽപര്യമേയുള്ളുവെന്നും പറഞ്ഞു കണ്ടു.

ക്ഷണിക്കുന്ന ഭവനങ്ങളിൽ എത്തി രാമനാമജപവും സത്സംഗവും നടത്തി വരുന്നതും ആദ്ധ്യാത്മിക പഠന ക്ലാസ്സുകളുടെ കൂട്ടായ്മയായും പ്രവർത്തിക്കുന്ന അദ്ധ്യാത്മിക പ്രസ്ഥാനമാണ് പുനലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സനാതന ധർമ്മ സംരക്ഷണ സമിതി ( സനാതനം ,പുനലൂർ) 
ഞങ്ങൾ അങ്ങയോടെപ്പം അങ്ങയുടെ ഭവനത്തിൽ എത്തി രാമനാമജപവും സത്സംഗവും ഈ രാമായണ മാസത്തിൽ നടത്താൻ ആഗ്രഹിക്കുന്നു. ആയതിന് അങ്ങയുടെ അനുവാദവും സമയവും നൽകണമെന്നഭ്യർത്ഥിക്കുന്നു.
എന്ന്
സനാതന ധർമ്മ സംരക്ഷണ സമിതി (സനാതനം, പുനലൂർ)
ജനറൽ സെക്രട്ടറി 
യജ്ഞാചാര്യൻ
മാത്ര സുന്ദരേശൻ സനാതനം
9961888056 .

No comments:

Powered by Blogger.