Full Budjet 2019: വസ്തു, സ്വർണം, ഫിക്സഡ് ടെപോസിറ്റ് (FD), കാലങ്ങളായി ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന പണം എന്നിവയിൽ നികുതി ചുമത്തിയേക്കാം.

നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ ബജറ്റ് വെള്ളിയാഴ്ച ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.  നേരത്തെ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ ചുവടു പിടിച്ചായിരിക്കും പുതിയ ബജറ്റും.  അന്ന് സർക്കാർ നടത്തിപ്പിനായി വകയിരുത്തിയ പണത്തിൽ മാറ്റമുണ്ടാകില്ല.  പുതിയ ഒഴിച്ചുകൂടാനാവാത്ത ചിലവുകൾ ബജറ്റിൽ കാണും.

ചില അപ്രതീക്ഷിത പ്രഖ്യാപനങ്ങളുണ്ടാകും. കൈവശം വച്ചിരിക്കുന്ന വസ്തു, സ്വർണം, ഫിക്സഡ് ടെപോസിറ്റ് (FD), കാലങ്ങളായി ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന പണം എന്നിവയിൽ നികുതി ചുമത്തിയേക്കാം. പണവും വസ്തു വകകളും കുന്നു കൂട്ടുന്നതിനെതിരെയും, ഇത്തരം ആസ്തികൾ ആരൊക്കെ കൈവശം വച്ചിരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനെതിരെയും ആണ് നികുതി ഏർപ്പെടുത്തുക എന്ന് കരുതപ്പെടുന്നു.  കൂടാതെ പണം അവക്തമായി (ബ്ലാക്ക് മണി) ആയി സൂക്ഷിക്കുന്നതിനെതിരെ ഉള്ള നടപടിയാകും ഇത്.  സർക്കാരിനും, ട്രസ്റ്റുകൾക്കും, മറ്റു അക്രെഡിറ്റെഡ് ഏജൻസികൾക്കും കൊടുക്കുന്ന ധനസഹായത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ടാക്സ് ലെവി ഉണ്ടായേക്കാം.

സാമ്പത്തിക വളർച്ച തന്നെയാകും മുഖ്യ പരിഗണനാ വിഷയം.  പണപ്പെരുപ്പം നിയന്ത്രിക്കാൻ ആവശ്യമായ കരുതലുകൾ ഉണ്ടാകും.  കർഷകർക്ക് നേട്ടങ്ങളുണ്ടാകാം.  കൃഷി, വളം, റയിൽവെ, ബാങ്കുകളുടെ സുതാര്യത ഇവക്കു ഊന്നൽ ഉണ്ടാകും.  ആദായ നികുതിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നത് ശ്രദ്ധിക്കുന്ന വിഷയമാണ്.

satheesh kumar r

No comments:

Powered by Blogger.