മായാവതിയുടെ സഹോദരന്‍ ആനന്ദ്കുമാറിന്റെ 400 കോടി സ്വത്തുക്കള്‍ കണ്ടുകെട്ടി

ദളിതുകളെ സമുദ്ധരിക്കാനും, അവരുടെ പ്രശനങ്ങൾക്കു രാഷ്ട്രീയമായി പരിഹാരം കാണാനും കാൻഷി റാം എന്ന നേതാവ് ആരംഭിച്ച പാർട്ടിയാണ് ബി എസ് പി.  അദ്ദേഹത്തിന്റെ തിരോധാനത്തോടെ ബി എസ് പി മായാവതിയുടെ കൈകളിൽ വന്നു ചേർന്ന്.  അന്ന് മുതൽ ദലിതുകൾ ബി എസ് പി ക്കു വോട്ടു ചെയ്യുമെന്നല്ലാതെ ദളിതരുടെ വിഷയങ്ങളിൽ എന്തെങ്കിലും തരത്തിൽ മായാവതിയോ ബി എസ് പി യോ ആത്മാർഥമായി ഇടപെട്ടതായി അറിവില്ല.

ഇന്ന് ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദ്കുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആനന്ദ് കുമാറിന്റെ 400 കോടിയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഈ സ്വത്തുക്കൾ ആനന്ദ് കുമാറിന് എവിടെ നിന്ന് കിട്ടി.  ഒരു ദളിത് നേതാവിനോ അവരുടെ ബന്ധുക്കൾക്കോ കോടിക്കണക്കിനു സ്വത്തുക്കൾ ഉണ്ടായാൽ അതൊരു കുറ്റമാണോ എന്ന് ചോദിക്കുന്നവരുണ്ടാകാം.  അല്ലെ അല്ല.  പക്ഷെ എന്ത് വ്യവസായം ചെയ്ത ആളാണ് ആനന്ദ് കുമാർ?  എന്ത് ജോലി ചെയ്യുന്ന ആളാണ് മായാവതിയുടെ സഹോദരൻ?

ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിറക്കിയത്. 1988 ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്റെ 24 (3) വകുപ്പ് പ്രകാരമാണ് ഉത്തരവ്. ആനന്ദ് കുമാര്‍, ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമി പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

നോട്ട് നിരോധന സമയത്ത് ആനന്ദ് കുമാര്‍ സ്വന്തം അക്കൗണ്ടിലേക്ക് 1.43 കോടി രൂപ നിക്ഷേപിച്ചത് വിവാദമായിരുന്നു. കറന്‍സി പിന്‍വലിക്കലിന് ശേഷം ഈ അക്കൗണ്ടുകളില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് കോടികളുടെ നിക്ഷേപം കണ്ടെത്തിയത്. ആദായ നികുതി വകുപ്പിന് പുറമെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

അംബേദ്കറോ, അയ്യൻ കാളിയോ, കെ ആർ നാരായണൻ പോലുമോ വേണമെങ്കിൽ കോടികളുടെ സമ്പത്തു സ്വരുക്കൂട്ടാൻ കഴിയുമായിരുന്നവരായിരുന്നു.  പക്ഷെ അന്നത്തിനപ്പുറം, അവരുടെ പദവിക്ക് ചേർന്ന ജീവിതത്തിനപ്പുറം ഒന്നും ഉണ്ടായില്ല.  എന്ത് തരത്തിലുള്ള പ്രത്യയ ശാസ്ത്രമാണ് മായാവതിയും കുടുംബവും മുന്നോട്ടു വക്കുന്നത്? 

No comments:

Powered by Blogger.