സോഷ്യൽ മീഡിയയിൽ തരംഗമായി "ജയ് ശ്രീ രാം" വിളികൾ. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് അഭൂത പൂർവമായ സപ്പോർട്

പ്രശസ്ത ചലച്ചിത്ര കാരൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയും ഉൾപ്പടെ നാല്പതോളം പേർ ബംഗാളിലെ "ജയ് ശ്രീ റാം വിളി" വിഷയത്തിൽ പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് കേരളത്തിൽ അത്ര കാര്യമായ ചർച്ച ആയിരുന്നില്ല.  എന്നാൽ വിഷയത്തിൽ ബി ജെ പി വക്താവ് ബി ഗോപാല കൃഷ്ണൻ പ്രതികരിച്ചതോടെ, അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കുന്നു എന്ന തരത്തിൽ മലയാള മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തിരുന്നു.  ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആകുകയും, പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി ബി ഗോപാലകൃഷ്ണന് പിന്തുണയുമായി ലക്ഷക്കണക്കിന് പോസ്റ്റുകൾ നിറയുകയും ചെയ്തു.

യഥാർഥത്തിൽ ജയ് ശ്രീ റാം വിളിച്ചതിനു ബംഗാളിൽ ആയിരക്കണക്കിന് പ്രവർത്തകർക്കെതിരെ മമത സർക്കാർ കേസെടുക്കുകയായിരുന്നു. നിരവധി പേരെ അറസ്റ്റു ചെയ്തു.  നിരവധി പേരെ പോലീസിനെ ഉപയോഗിച്ച് തല്ലി ഓടിച്ചു.  ഇതോടെ മമത ചെല്ലുന്നിടത്തൊക്കെ ജയ് ശ്രീ റാം വിളികൾ ഉയർന്നു.   റാം റാം എന്നത് പോപ്പുലറാക്കിയത് മഹാത്മാ ഗാന്ധിയാണ്.  നമസ്തേ എന്ന് പറയുന്ന രീതിയിലാണ് ഇന്ത്യയിൽ ബഹുഭൂരിപക്ഷവും ജയ് ശ്രീ റാം എന്നുപയോഗിക്കുന്നത്.  വിഷയം ഇന്നലെ ദേശീയ മാധ്യമങ്ങൾ ഏറെ നേരം ചർച്ച ചെയ്തു.  അടൂർ ഗോപാലകൃഷ്ണനെതിരെ വലിയ പ്രതിഷേധമാണ് ദേശീയ മാധ്യമങ്ങളിൽ ഉണ്ടായത്.

അട്ടപ്പാടിയിൽ മധുവിനെ ആൾകൂട്ടം കൊന്നപ്പോഴും, ദളിത് യുവതികളെ കൈക്കുഞ്ഞുമായി ജയിലിലടച്ചപ്പോഴും, ശബരി മല വിഷയത്തിൽ 90 വയസ്സുള്ള സ്ത്രീകൾക്കെതിരെ കേസെടുത്തപ്പോഴും, ഒരു യുവ നേതാവിനെതിരെ രാത്രികൾകൊണ്ട് 242 കേസ് രജിസ്റ്റർ ചെയ്തപ്പോഴും അഭിപ്രായം പറയാൻ മുന്നോട്ടു വരാത്ത അടൂർ ഗോപാലകൃഷ്ണൻ ജയ് ശ്രീ റാം വിളിക്കെതിരെ കാമ്പയിൻ നടത്തുന്നത് എവിടെ നിന്നെങ്കിലും  കൊടുക്കൽ വാങ്ങൽ പതീക്ഷിച്ചാണോ എന്നാണു പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നത്.  പദ്മാ അവാർഡുകൾ ഇന്ത്യയിൽ സ്വന്തക്കാർക്കും സ്തുതി പാദകർക്കും വാരിക്കൊടുക്കുന്ന കാലത്ത് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയവരാണ് കത്തിൽ ഒപ്പു വച്ചിട്ടുള്ളവർ.  ഇനി ചക്രങ്ങൾ ഒന്നും പതിക്കുമെന്ന പ്രതീക്ഷയില്ലായ്മയിൽ നിന്നാണ് ഇത്തരം ഫ്രസ്‌ട്രേഷൻസ് ഉണ്ടാകുന്നതെന്നാണ് ദേശീയ തലത്തിലെ സംസാരം. ഇവരിൽ ചിലർ കഴിഞ്ഞ തവണത്തെ പത്മ അവാർഡുകളിൽ കടന്നു കൂടാൻ ശ്രമിച്ചിരുന്നു എന്നും വാർത്തകളുണ്ട്.

വിഷയുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണനോട് മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്ന ഒരു വീഡിയോയും ഇന്നലെ പുറത്തു വന്നു.  അത് വളരെ രസകരമാണ്.  താങ്കൾ കേരള വിഷയങ്ങളിൽ പ്രതികരിച്ചു കാണാത്തത് എന്താണെന്ന് ഒരു മീഡിയക്കാരും ചോദ്യം ചോദിച്ചില്ല. സത്യത്തിൽ ആ വിഷയമാണ് ബി ഗോപാലകൃഷ്ണന്റെ പോസ്റ്റുകൾക്ക് ആധാരം.  അടൂരിന്റെ കത്തിനെ പറ്റിയും ചോദ്യങ്ങളില്ല.  ബി ഗോപാല കൃഷ്ണനെ പറ്റിയാണ് ചോദ്യങ്ങൾ മുഴുവനും.  സത്യത്തിൽ അടൂരിനെ മാധ്യമങ്ങൾ വിദഗ്ധമായി ട്രോളുകയായിരുന്നു.  ഇന്റർവ്യൂ മുഴുനീളെ ചിരി പടർത്തുന്ന കാർട്ടൂൺ ആയിരുന്നു.

ഭൂമിയിലെവിടെ ചെന്നാലും ജയ് ശ്രീ റാം വിളികളുണ്ടാകും.  അതില്ലാത്തതു ചന്ദ്രനിൽ മാത്രമാകും.  അതാണ് ചന്ദ്രനിലേക്ക് ടിക്കെറ്റെടുക്കാൻ പറഞ്ഞതെന്നാണ് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചത്

No comments:

Powered by Blogger.