എന്തിനാണ് ഇങ്ങനെയൊരു സമ്പർക്കം? ഞങ്ങൾ ചെയ്തതൊന്നും ശരിയല്ല. അതുകൊണ്ട് ഒരഞ്ചു വർഷം കൂടി തരണം എന്നോ? അതോ ചെയ്തതെല്ലാം ശരിയാണ് അതുകൊണ്ട് ഒരഞ്ചു വർഷം കൂടി തരണമെന്നോ?

സി പി എം ഗൃഹ സമ്പർക്ക പരിപാടി നടത്തുകയാണെല്ലോ? എന്തിനാണ് ഇങ്ങനെയൊരു സമ്പർക്കം?  ഞങ്ങൾ ചെയ്തതൊന്നും ശരിയല്ല. അതുകൊണ്ട് ഒരഞ്ചു വർഷം കൂടി തരണം എന്നോ?  അതോ ചെയ്തതെല്ലാം ശരിയാണ് അതുകൊണ്ട് ഒരഞ്ചു വർഷം കൂടി തരണമെന്നോ? അതോ സഖാക്കൾ വരുമ്പോൾ പിരിവു കൊടുക്കണം എന്ന് പറയാനോ? അതോ ദേശാഭിമാനിയുടെ വരി സംഘ്യ പിരിക്കാനോ?

ഓഖീ, പ്രളയം, ശബരിമല, കൊലപാതകങ്ങൾ, ബന്ധു നിയമനങ്ങൾ, ബിനീഷ്/ബിനോയ് കൊടിയേരിമാർ, കെ സുരേന്ദ്രനെതിരെ ചുമത്തിയ 242 കേസുകൾ, കെ എം ഷാജഹാന്റെ ഉൾപ്പടെ കള്ള ക്കേസുകൾ തുടങ്ങി എഴുതിയാൽ തീരുമോ ഭരണ നേട്ടങ്ങൾ.  നിങ്ങൾ വന്നു... നിങ്ങൾ എല്ലാം ശരിയാക്കി.

എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരണ് പിണറായിയുടേത്. എടുത്തു കാട്ടാന്‍ ഒരു നേട്ടം പോലുമില്ല. പുതിയ ഒരു പദ്ധതി പോലും ഈ സര്‍ക്കാരിന് ആവിഷ്‌ക്കരിച്ച് പൂര്‍ത്തിയാക്കാനായില്ല.

ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും വന്‍ വീഴ്ച.

ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 29 രാഷ്ട്രീയ കൊലപാതകങ്ങള്‍. കാസര്‍കോട്ടെ പെരിയയില്‍ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസിന്റെ ചുറുചുറുക്കുള്ള രണ്ട് യുവാക്കളായ കൃപേക്ഷിന്റെയും ശരത് ലാലിന്റെയും രക്തം. ഷുഹൈബിനെ വധിച്ചത്.യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം ഡ്യൂപഌക്കേറ്റ് പ്രതികൾ.  കൊലയാളികള്‍ക്ക് വീരപരിവേഷം നല്‍കി നാടുനീളെ ആനയിച്ചു. അവര്‍ക്കായി ഫണ്ട് പിരിവ്.കൊലയാളി സംഘങ്ങള്‍ക്ക് ജയിലില്‍ സുഖവാസം. മദ്യവും മയക്കുമരുന്നു മൊബൈല്‍ ഫോണും യഥേഷ്ടം. ജയില്‍ ശിക്ഷ അനുഭവിക്കുന്ന സി.പി.എമ്മിന്റെ കൊലയാളികള്‍ക്ക് ഇഷ്ടം പോലെ പരോള്‍. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് നിരന്തര പരോള്‍. ടി.പി.കേസിലെ പ്രതികള്‍ക്ക് ആയുര്‍വേദ സുഖചികിത്സയും സല്ലാപത്തിന് അവസരവും. കസ്റ്റഡി മരണങ്ങൾ. ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നു. കൊള്ളയും വന്‍കവര്‍ച്ചകളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി.
സ്ത്രീപീഡനപരമ്പര. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെട്ടു.

സംസ്ഥാനം ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ടു മഹാദുരന്തങ്ങളാണ് ഇടതു സര്‍ക്കാര്‍ വരുത്തി വച്ചത്. 2017 നവംബര്‍ 30 ന് കേരള തീരത്തെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കൊടുങ്കാറ്റും 2018 ആഗസറ്റ് 15, 16, 17 തീയതികളില്‍ കേരളത്തെ വിഴുങ്ങിയ മഹാപ്രളയവും. രണ്ടിലും ഒരു പോലെ ദേശീയ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. ഓഖിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 146 പേര്‍ക്ക്. മഹാ പ്രളയത്തില്‍ മരണമടഞ്ഞത് 483 പേര്‍. ആകെ 629 പേര്‍ക്കാണ് സര്‍ക്കാരിന്റെ നോട്ടക്കുറവും അലംഭാവവും കാരണം ജീവന്‍ നഷ്ടപ്പെടേണ്ടി വന്നത്.

2000 കോടിയുടെ തീരദേശ പാക്കേജ് 201819 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. ഓഖി ദുരുതാശ്വാസത്തിനായി കേന്ദ്രം നല്‍കിയ തുക പോലും ചിലവാക്കിയില്ല. അത് കാരണം 143.54 കോടി രൂപ കേന്ദ്രം സര്‍ക്കാര്‍ തിരിച്ചെടുക്കുക പോലും ചെയ്തു.

മഹാ പ്രളയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കേരള പുനസൃഷ്ടിക്കുള്ള രൂപ രേഖ പോലും തയ്യാറാക്കാന്‍ കഴിഞ്ഞില്ല. വാഗ്ദാനങ്ങള്‍ മിക്കവയും പാഴായി. പ്രളയത്തില്‍ മുങ്ങിയ വീട്ടുകാര്‍ക്ക് വീട് ശുചിയാക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച പതിനായിരം രൂപ പോലും അര്‍ഹരായവര്‍ക്ക് എത്തിക്കാതെ രാഷ്ട്രീയ പരിഗണന വച്ച് നല്‍കി. ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷത്തിന്റെ ബാങ്ക് വായ്പ, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടംബശ്രീ വഴി ധനസഹായം, കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടും സ്ഥലവും തുടങ്ങി വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല.

ഒരു സഹായവും കിട്ടാത്ത വൃദ്ധരായ ദമ്പതികള്‍ ഇടുക്കിയില്‍ വീടു നന്നാക്കാന്‍ വൃക്ക വില്‍ക്കാന്‍ പരസ്യം നല്‍കിയത് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുടെ ആഴം കാണിക്കുന്നു. സാലറി ചാലഞ്ചിനെ ഗുണ്ടാപിരിവാക്കി ജീവനക്കാരെ രണ്ടു തട്ടിലാക്കി.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം മനസിലാക്കി സമചിത്തതയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കാനുള്ള ഭരണാധികാരികളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല. പകരം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയും നാട്ടില്‍ ചേരി തിരിവ് സൃഷ്ടിക്കുകയും ചെയ്തു. ബന്ധപ്പെട്ടവരോട് ആലോചിച്ച് പോംവഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം വിധി പകര്‍പ്പ് പോലും കിട്ടുന്നതിനു മുന്‍പ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമം തുടങ്ങി.

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും ലംഘിച്ച് കൊണ്ട് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിശ്വാസികളുടെ മനസില്‍ ആഴത്തിലുള്ള മുറിവേല്പിക്കുമെന്ന് വ്യക്തമായിട്ടും വിശ്വാസികളോട് വാശി തീര്‍ക്കുന്നത് പോലെ വേഷപ്രഛന്നരാക്കി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു. സ്വയംഭരണാധികാരമുള്ള തിരുവിതാംകൂറിനെ വെറും പാവയാക്കി മാറ്റി. മുഖ്യമന്ത്രി വിരട്ടുന്നതനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് ചാഞ്ചാടിക്കളിച്ചു. പല തവണ അഭിപ്രായം മാറ്റി.

വിശ്വാസികളെയും പൊതു സമൂഹത്തെപ്പോലും വഞ്ചിച്ച് യുവതീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാടില്‍ മലക്കം മറിഞ്ഞു. താനിതൊന്നും അറിഞ്ഞില്ലെന്ന് ദേവസ്വം ബോര്‍ഡ പ്രസിഡന്റ്.

നവോത്ഥാന സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ വര്‍ഗ്ഗീയ മതിലായി മാറി. വനിതാ മതില്‍ വഞ്ചനയുടെ മതിലാണെന്ന് അതിന്റെ മുന്‍നിര നേതാക്കള്‍ തന്നെ പിന്നീട് പ്‌റഞ്ഞു.

സാമ്പത്തിക രംഗത്ത് പൂര്‍ണ്ണമായ ആരാജകത്വം. കെടുകാര്യസ്ഥത കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. പൊതുമരമത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക 1200 കോടി. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. നികുതി പിരിച്ചെടുക്കുന്നതില്‍ വന്‍ വീഴ്ച. 24,000 കോടി രൂപയുടെ നികുതി കുടുശിക പിരിക്കുന്നില്ല.

അര്‍ത്ഥശൂന്യമായ അഭ്യാസമാക്കി ബഡ്ജറ്റിംഗിനെ മാറ്റി. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ ഓരോ ബഡ്ജറ്റിലും വെറുതെ പ്രഖ്യാപിക്കുകയും അവ നടപ്പാക്കാതെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും ചെയ്യുന്ന അപഹാസ്യ രീതി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറയ്ക്കുമെന്ന് വീമ്പിളക്കിയെങ്കിലും രണ്ടും വര്‍ദ്ധിച്ചു.

വന്‍കിട പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന തുക പോലും ചിലവഴിക്കാത്ത അനാസ്ഥ. 2018 19 ല്‍ 13 വന്‍കിട പ്രോജക്ടകള്‍ക്ക് 1638.31 കോടി രൂപ ബഡ്ജറ്റില്‍ നീക്കി വച്ചെങ്കിലും ചിലവാക്കിയ്ത വെറും 172.29 കോടി മാത്രം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയെ കുഴിച്ചു മൂടി. കൃത്യസയമത്ത് അഴിമതി ഇല്ലാതെ പദ്ധതി നടപ്പാക്കാന്‍ വന്ന മെട്രോ മാന്‍ ഇ.ശ്രീധരനെ ഓടിച്ചു വിട്ട ശേഷം തങ്ങള്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മൗനത്തില്‍. ആയിരം ദിവസത്തിനിടയില്‍ നാല് മന്ത്രിമാര്‍ രാജി വച്ച് ചരിത്രം കുറിച്ചു.

ബന്ധു നിയമനത്തില്‍ ഇ.പി.ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ട് സ്വന്തം പാര്‍ട്ടിയായ സി.പി.എം ശിക്ഷിച്ചെങ്കിലും അദ്ദേഹത്തെ വെള്ളപൂശി മന്ത്രിസഭയില്‍ പഴയ പദവിയില്‍ തന്നെ തിരിച്ചെടുത്ത് അഴിമതിക്ക് അംഗീകാരം നല്‍കി. ഇ.പി.ജയരാജന്റെ ബന്ധു നിയമന അഴിമതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ബലത്തില്‍ മറ്റൊരു മന്ത്രിയായ കെ.ടി.ജലീലും മാനദണ്ഡങ്ങളും ചട്ടങ്ങളും സാമാന്യ നീതിയും ലംഘിച്ച് ബന്ധു നിയമനം നടത്തി.

ഘടക കക്ഷിയായ ജനതാദള്‍ (എസ്)ലെ കടിപിടി മൂത്ത് മാത്യൂ ടി.തോമസ് മന്ത്രിസഥാനത്ത് നിന്ന് പുറത്തായി.

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രൂവറികളും രഹസ്യമായി അനുവദിക്കാനുള്ള നീക്കം കയ്യോടെ പിടിച്ചതിനാല്‍ പൊളിഞ്ഞു. കോടികളുടെ അഴിമതിയായിരുന്നു ലക്ഷ്യം.

അഗളിയില്‍ വിശന്നപ്പോള്‍ അരി എടുത്തതിന് ജനക്കൂട്ടം ആദിവാസി യുവാവ് മധുവിനെ പടിച്ചുകെട്ടി മര്‍ദ്ദിച്ചു കൊല്ലുന്ന സ്ഥിതിയിലേക്ക് ക്രമസമാധാനനില തലകുത്തി വീണു. ഈ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പോലും വച്ചില്ല. അട്ടപ്പാടിയിലെ പോഷകാഹാര പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. വീണ്ടും തുടര്‍ച്ചയായി ശിശുമരണങ്ങള്‍.

വിജിലന്‍സിനെ നിര്‍ജ്ജീവമാക്കി.

സ്വാശ്രയ മുതലാളിമാരുമായി ഒത്തുകളിച്ച് കുട്ടികളെയും രക്ഷിതാക്കളെയും കണ്ണീര് കുടുപ്പിച്ചു. സ്വാശ്രയ പഠനരംഗത്ത് നിന്ന് സാധാരണക്കാരെയും സാധുക്കളെയും ആട്ടിയിറക്കി. ലക്ഷങ്ങള്‍ നിര്‍ലോഭം മുടക്കാന്‍ കഴിയുന്ന പണക്കാര്‍ക്ക് മാത്രം സ്വാശ്രയ കോളേജുകളില്‍ അവസരം.

പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ വിതരണം പല തവണ മുടക്കി. സംസ്ഥാനം കടക്കെണിയിലായിട്ടും മന്ത്രിമാരുടെ ധൂര്‍ത്തിനും അനാവശ്യച്ചെലവിനും കുറവില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ നാലു പദ്ധതികളും പൊള്ളയായ പദ്ധതികളായിമാറി.

അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷംപേര്‍ക്ക് വീടും ഭൂമിയും നല്‍കുമെന്ന പ്രഖ്യാപിച്ച ലൈഫ് മിഷന്‍ ആയിരം ദിവസത്തില്‍ ഒരു വീടുപോലും പുതുതായി വച്ചു നല്‍കിയില്ല. ഖജനാവിനെ തിന്നുമുടിക്കുന്നു എന്നല്ലാതെ ഹരിതകേരളം കൊണ്ട് യാതൊരു പ്രയോജനവുമില്ല.

കേരളത്തിന്റെ ഭൂസ്വത്ത് കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയകള്‍ക്കുമായി തുറന്നുകൊടുത്തു. മൂന്നാറില്‍ സി.പി.എം. ആഭിമുഖ്യത്തിലാണ് ഭൂമി കയ്യേറ്റമെങ്കില്‍ വയനാട്ടില്‍ സി.പി.ഐ.യുടെ ഒത്താശയോടെയാണ് ഭൂമി കൊള്ള. മൂന്നാറില്‍ കയ്യേറ്റമൊഴുപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സി.പി.എം മന്ത്രിമാരുടെയും നേതാക്കളുടെയും തെറി അഭിഷേകവും ഭീഷണിയും. സി.പി.എം. സ്വതന്ത്ര എം.എല്‍.എ. പി.വി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. വന്‍കിടഭൂമി കയ്യേറ്റക്കേസുകളില്‍ നിരക്കെ സര്‍ക്കാര്‍ തോറ്റുകൊടുത്ത് സര്‍ക്കാര്‍ ഭൂമി ഭൂമാഫിയയ്ക്ക്. ഹാരിസണ്‍ കേസില്‍ തോറ്റ് 38,000 ഏക്കറും, പൊന്തന്‍പുഴ കേസില്‍ തോറ്റ് ഏഴായിരം ഏക്കറും പെരുവന്താനത്ത് തോറ്റ് ആറായിരം ഏക്കറും നഷ്ടമാക്കി.

തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി ബാറുടമകളുമായി ഉണ്ടാക്കിയ രഹസ്യധാരണ അനുസരിച്ച് പൂട്ടിക്കിടന്ന ബാറുകളെല്ലാം തുറന്നു കൊടുത്തു. കേരളത്തെ മദ്യത്തില്‍ മുക്കി. കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു. റബ്ബര്‍, കാപ്പി, കുരുമുളക്, ഏലം എന്നിവയുടെ വില റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി.

കര്‍ഷക ആത്മഹത്യകള്‍ വീണ്ടും. ഈ വര്‍ഷം ജനുവരിക്ക് ശേഷം ഇടുക്കിയില്‍ മാത്രം 7 കര്‍ഷക ആത്മഹത്യകള്‍. നെല്‍ക്കൃഷി പ്രോത്സാഹനം വാചകമടിയില്‍ മാത്രം. നെല്‍ കൃഷിയുടെ വിസ്തൃതി കുറയുകയും നെല്ല് സംഭരണം പാളുകയും ചെയ്തു. വന്‍തോതില്‍ തെങ്ങുകൃഷി നശിച്ചു. കൃഷി പുനരുദ്ധാരണത്തിന് കടലാസ് പദ്ധതികള്‍
കെ.എസ്.ആര്‍.ടി.സി.യെ കുളംതോണ്ടി. നാലായിരത്തോളം എംപാനല്‍ ജീവനക്കാരുടെ കുടുംബം പട്ടിണിയിലായി.

ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണങ്ങൾ. യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടാ പ്രവർത്തനം.  യുണിവേസിറ്റിയിൽ നടക്കുന്ന തിരിമറി. പി എസ് സി യിൽ നടക്കുന്ന തിരിമറികൾ.

അല്ല നിങ്ങൾ എന്ത് പറയാനാണ് ഗൃഹ സമ്പർക്കം നടത്തുന്നത്? 

No comments:

Powered by Blogger.