ആരണ്യകാണ്ഡത്തിലെ ചെറു ഗ്രാമമായ വയ്യാറ്റുപുഴയിൽ നിന്ന് അയ്യാവ് സ്വാമികളുടെ പിന്മുറക്കാരൻ ചാന്ദ്രയാൻ - 2 ന്റെ ശിൽപികളിൽ ഒരാൾ

ശ്രീ ചട്ടമ്പി സ്വാമിയുടെയും, ശ്രീ നാരായണ ഗുരുവിന്റെയും ഗുരുവായിരുന്ന തയ്‌ക്കാട്ടു അയ്യാവ് സ്വാമികളുടെ കുലമായ ശൈവ വെള്ളാള സമുദായത്തിൽ ഉൾപ്പെട്ട പത്തനംതിട്ട, ചിറ്റാർ, വയ്യാറ്റുപുഴ കൊച്ചു വീട്ടിൽ കുടുംബത്തിലെ കെ സി രാഘുനാഥൻ പിള്ള ചാന്ദ്രയാൻ രണ്ടിന്റെ ശിൽപികളിൽ ഒരാളാണെന്നറിഞ്ഞതോടെ ശൈവ വെള്ളാള സമുദായം ഒന്നാകെ അഭിമാനത്തിന്റെ നെറുകയിലാണ്‌. ശൈവ വെള്ളാള സമുദായത്തിന്റെ തന്നെ ഉടമസ്ഥതിയിലുള്ള വി കെ എൻ എം സ്‌കൂളിൽ നിന്നാണ് രഘുനാഥൻ പിള്ള ബാല പാഠം പഠിച്ചതും.

രാമായണത്തിലെ "കിഷ്കിന്ധ" എന്ന പ്രദേശമാണ് സീതത്തോട്-ചിറ്റാർ-പെരുനാട് പഞ്ചായത്തുകൾ എന്ന് കരുതപ്പെടുന്ന ധാരാളം പേരുണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപ് ഇതിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ ചരിത്ര കുതുകികൾ ചേർന്ന് സീതത്തോട്ടിൽ ആരണ്യ കാണ്ഡ യാത്ര നടത്തിയിരുന്നു. ആരണ്യ കാണ്ഡത്തിലെ സമ്പന്നമായ ഒരു ചെറു പട്ടണമായിരുന്നു വയ്യാറ്റുപുഴ എന്നാണ് കരുതപ്പെടുന്നത്. കൃഷിയിലും ജലസേചനത്തിലും മിടുക്കുണ്ടായിരുന്ന ശൈവ വെള്ളാളരാൽ സമൃദ്ധമാണ് വയ്യാറ്റുപുഴ. മുന്നോക്ക ജാതിക്കാരെന്ന വർഗീകരണം കൊണ്ട് വിദ്യാഭ്യാസത്തിലോ, ജോലിയിലോ യാതൊരു പരിഗണയും ലഭിക്കാത്ത കേരളത്തിലെ ചെറിയൊരു സമൂഹമാണ് ശൈവ വെള്ളാളർ.

രഘുനാഥപിള്ള ഐഎസ്ആർഒയിൽ വെഹിക്കിൾ ഡയറക്ടറാണ്. ചന്ദ്രയാൻ രണ്ടു പദ്ധതിയിൽ വളരെ ഉത്തരവാദിത്വപ്പെട്ട ജോലി വഹിച്ചിരുന്നു. രണ്ടര വർഷം കൂടി സർവീസ് ബാക്കിയുള്ള ഇദ്ദേഹം ഇപ്പോൾ കുടുംബത്തിനൊപ്പം പേരൂർക്കടയിലാണ് താമസം. നാട് സന്ദർശിക്കുന്ന സമയത്തു അദ്ദേഹം ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയും, സ്‌കൂളിലെ ചില പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.  സൗമ്യനും ശാന്തനും ഉന്നത ബൗദ്ധിക തലവുമുള്ളയാളാണ്.

രഘുനാഥപിള്ളയുടെ ഭാര്യ എം.എസ്.സുഷമ തിരുവനന്തപുരത്ത് അധ്യാപികയാണ്. രണ്ടു മക്കളാണ് അദ്ദേഹത്തിനുള്ളത്.രാഹുൽ ആർ.പിള്ള, ഗോകുൽ ആർ.പിള്ള.  തങ്കപ്പൻപിള്ള, പുരുഷോത്തമൻപിള്ള, നാരായണപിള്ള, ശശിധരൻപിള്ള, ചന്ദ്രിക, ഓമന, സുമംഗല തുടങ്ങിയവരാണ് സഹോദരങ്ങൾ

No comments:

Powered by Blogger.