ബലി കൊടുക്കുകയല്ല തർപ്പണം ചെയ്യുകയാണ്. തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നാണ് അർത്ഥം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ പറയുന്നത്. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു
അച്ഛൻ ജീവിച്ചിരിപ്പുള്ളവർ പിതൃ തർപ്പണം നടത്തേണ്ടതില്ല.
നാളെ കറുത്തവാവ്. കേരളത്തിലുടനീളം ബലി തർപ്പണത്തിന്റെ ദിനമാണ്. സ്വന്തം പിതാവ് മരിച്ചവർക്കു മാത്രമേ ബലി തർപ്പണം ചെയ്യാനാവകാശമുള്ളൂ. മാതാവ് മരിച്ചാലും ബലി തർപ്പിക്കാം. പിതാവ് മരിച്ച് ആദ്യ വർഷം ബലി ഇടാൻ പാടുള്ളതല്ല. എന്നാൽ പിതാവ്/മാതാവ് ജീവിച്ചിരിക്കുന്നവർ അവരുടെ മുൻ തലമുറയിലെ പിതൃക്കൾക്ക് അതായത് മുത്തച്ഛൻ/മുത്തശ്ശി, മുതുമുത്തച്ഛൻ/മുതു മുത്തശ്ശി എന്നിവർക്കായി ബലി ഇടാറുണ്ട്. എന്നാൽ ശാസ്ത്രീയമായി ഇത് ശരിയല്ല. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവാണ് അവരുടെ മരിച്ചു പോയ പിതാവിന് വേണ്ടി ബലി ഇടേണ്ടത്. ഒരാളുടെ പിതാവ് മരിച്ചു പോയെങ്കിൽ അയാളുടെ പിതാവിനും പുറകോട്ടു മൂന്നു തലമുറകൾക്കുമാണ് ബലി ഇടുക. എന്തായാലും ബലി ഇടുന്നത് ഒരു തെറ്റല്ല. ബലി പഞ്ചമഹാ യജ്ഞങ്ങളിലെ പ്രധാന യജ്ഞമാണ്. പേര്: "പിതൃയജഞം"
ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം അനുശാസിക്കുന്നത്. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു എന്നാണു വിശ്വാസം. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം എന്നതാണ് വിശ്വാസ വ്യവസ്ഥ. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം. മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക.
മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും പ്രിതൃ തർപ്പണം ചെയ്യാം. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.
ബുദ്ധമതരാജ്യങ്ങളിലെല്ലാം പിതൃബലി അർപ്പിക്കുന്നുണ്ട്. ജപ്പാനിൽ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തിൽ കർക്കിടകവാവുബലി നിള, പെരിയാർ, പമ്പ തുടങ്ങിയ നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലും, കടവുകളിലുമാണ് പ്രധാനമായും നടത്തപ്പെടുന്നത്.
ബലി തർപ്പണം ബൌദ്ധരിൽ നിന്ന് ഏറ്റുവാങ്ങിയ സംസ്കാരമാണെന്നു പറയപ്പെടുന്നു. തുടങ്ങിവച്ചത് ശ്രീ ബുദ്ധനാണ്. ഉല്ലംബനം (ഉത്‍ലംബനം) എന്നാണതിന്റെ പേര്.
ബലി കൊടുക്കുകയല്ല തർപ്പണം ചെയ്യുകയാണ്. തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നാണ് അർത്ഥം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ പറയുന്നത്. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.
പിതൃക്കളാണ് നമുക്കെല്ലാ ഐശ്വര്യങ്ങളും തന്നത്. ഉദാഹരണമായി ഇന്ന് നാം ഉപയോഗിക്കുന്ന ചക്ക ആരോ ഒരാൾ നട്ടു പിടിപ്പിച്ച പ്ലാവിൽ നിന്ന് കിട്ടുന്നതാണ്. സ്‌കൂളിൽ നാം ഇരിക്കുന്ന ബഞ്ച് (മോഡേൺ സ്കൂളല്ല) ആര് നിർമ്മിച്ചതാണെന്ന് ഓർക്കുക. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്ന പഞ്ചഭൂതങ്ങളെ നശിപ്പിക്കാതെ സമതുലിതമായി നമുക്കനുഭവിക്കാൻ ഒരുക്കി തന്നത് നമ്മുടെ പിതൃക്കളാണ്. അവരെ സ്മരിക്കുകയും, അവരെ നാം എത്ര സ്നേഹിക്കുകയും ആദരിക്കുകയും, അവരുടെ കാര്യങ്ങളിൽ എത്ര ശ്രദ്ധ നാം പുലർത്തിയിരുന്നു എന്നും നമ്മുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യുന്ന പ്രധാന ചടങ്ങുകളിൽ ഒന്നാണ് വാവ് ബലി.
അർഹതയുല്ലവരെല്ലാം ബലി അർപ്പിക്കുക. നല്ല സന്ദേശം വരുന്ന തലമുറയ്ക്ക് നൽകുക.
സതീഷ് കുമാർ ആർ

No comments: