ആര്യപദം ഒരിക്കലും വർഗ്ഗവാഹിയായ ഒരു ശബ്ദമല്ല. അതൊരു പ്രദേശത്തെകുറിക്കുന്നതുമല്ല. ഗുണവാചിയായ സശബ്ദമാണത്, ശ്രേഷ്ടൻ എന്നാണ് പദത്തിനർത്ഥം
ആര്യ-ദ്രാവിഡ വാദം
ബ്രിട്ടീഷുകാരാൽ വിരചിതമായ ആര്യദ്രാവിഡ വാദത്തിന്റെ
പൊരുൾ അന്വേഷിക്കുന്നതും, ആര്യൻ അധിനിവേശം പോലെ രസമുള്ള കാര്യമാണ്. അവർ ആര്യൻ ആക്രമണത്തിന്റെ കെട്ടുകഥകൾ വിരചിച്ചതു പോലെതന്നെ ആര്യദ്രാവിഡ വിഭജനത്തിന്റെ കെട്ടുകഥകളാകുന്ന വിഷവിത്തുകളും കുറചൊന്നുമല്ല വിതറിയത്. യഥാർത്ഥ വസ്തുതകളുടെ മുൻപിൽ യാതൊരു നിലനില്പുമില്ലാത്തതാണ് അവയെല്ലം എന്ന്, ഇന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നു.
ഭാഷ സംബന്ധിച്ച് ഒരു തീയറി ബിഷപ് കാൾഡ്വെൽ ഉണ്ടാക്കി.
വടക്കേ ഇൻഡ്യൻ ഭാഷകളുടെ ലിപിക്ക് ഇൻഡോ യൂറോപ്യൻ ലിപി എന്നും തെക്കൻ ഭാഷകളുടെ ലിപിക്ക് ദ്രാവിഡ (ബ്രഹ്മി) എന്നും പേരുകൊടുത്തു. ആടിന്റെ ശിരസ്സും ആനയുടെ ഉടലും ചേർത്തുണ്ടാക്കിയ ഒരു പുതിയ സൃഷ്ടി. ദൈവത്തെപ്പൊലും വന്ധ്യംകരിക്കുന്ന ഇവരുടെ ബുദ്ധി അപാരം തന്നെയാണ്. ക്രിസ്തുവിനു ശേഷം ദൈവത്തിനു സന്തതികൾ ഒന്നും ഉണ്ടാകാതെപോയതും അതുകൊണ്ടാണല്ലോ. യൂറോപ്യൻ ഭാഷകളുടെ ലിപിക്ക് 26/27 അക്ഷരങ്ങൾ മാത്രമാണുള്ളത്. നേരെമറിച്ച് ഭാരതീയ ഭാഷകളുടെ ലിപി 46 മുതല് 56 വരെയും. ഭാരതീയ ഭാഷകൾക്കു ലിപികളിലല്ലാതെ വേറെ കാര്യമായ വ്യത്യാസം ഒന്നും ഇല്ല എന്നു കാണാം.
എല്ലാ ഭാരതീയ ഭാഷകളുടെയും ലിപിക്ക് 50 ൽ അധികം അക്ഷരങ്ങള് ഉണ്ട്എന്നുകണക്കാക്കിയാൽ (വടക്കേ ഇഡ്യൻ-തെക്കേ ഇന്ത്യൻ ഭാഷകൾക്കിതൊരു പോലെ ബാധകമാണ്). ഭാരതത്തിലെ ഏതു ഭാഷ എടുത്താലും 80 മുതൽ 90 ശതമാനം വരെ സംസ്കൃതജന്യമായ പദങ്ങളാണ്. ഘടനാപരമായി ഭാരതീയ ഭാഷകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഭാരതീയ ഭരണഘടനയുടെ ശില്പിയായ ഡോ. അംബേദ്കർ പറയുന്നത് ആര്യൻ ആക്രമണം വെറുമൊരു കണ്ടുപിടുത്തം INVENTION) മാത്രമാണെന്നാണ് - A PERVERSION OF SCIENTIFIC INVESTIGATION. അതു തികച്ചും വസ്തുതകൾക്കു നിരക്കാത്തതാണ്. ലഭ്യമായ എല്ലാ തെളിവുകളും പറയുന്നത് ഭാരതീയ സംസ്കാരം ഹാരപ്പൻ സംകാരത്തേക്കാൾ പിന്നിലേക്കു പോകുന്നതാണ്
എന്നതാണ്.
രാമായണ കഥാപാത്രമായ രാവണനെ ദ്രാവിഡനെന്നും രാമെനെ ആര്യനെന്നുമാണ് പറയുന്നത്. എന്നാല് രണ്ടു കൂട്ടരുടെയും ഭാര്യമാർ ഭർത്താവിനെ സംബോധന ചെയ്യുന്നത് ആര്യപുത്രാ എന്നാണ്.
രാവണൻ ആര്യന്മാരുടെ ദേവനായ ബ്രഹ്മദേവന്റെ പൗത്രനും ശരിക്കും
ഉത്തരഖണ്ഡ് സ്വദേശിയും (യുപി) ആണ്. തമിഴ് കൃതിയായ ചിലപ്പതികാരത്തിൽ ശിവൻ, വിഷ്ണു, ഇന്ദ്രന്, ശ്രീകൃഷ്ണൻ, വേദങ്ങൾ
ഇവയെ അനവധി തവണ പരാമർശി ക്കുന്നുണ്ട്. രജാ ചെങ്കുട്ടവൻ കണ്ണകിയുടെ പ്രതിമ ഹിമലയത്തിൽ നിന്നണു കോണ്ടുവന്നത്. ചോലചേര രാജാക്കന്മാര് ചന്ദ്രവംശജരായിരുന്നു (കൗരവ പാണ്ഡവ വംശജർ) എന്ന് തെളിയിക്കുന്നു. പൻഡ്യരാജാവായ ചെങ്കുട്ടവൻ ധാരാളം വേദയജ്ഞങ്ങൾ നടത്തിയിട്ടുണ്ട്.
പാണ്ഡ്യ, ചോള, ചേര, പല്ലവ തുടങ്ങിയ രാജ വംശങ്ങളെല്ലം വേദസാഹിത്യത്തെ (സംസ്കൃത സാഹിത്യത്തെ) പരിപോഷിപ്പിച്ചവരായിരുന്നു. മഹാഭാരത യുദ്ധത്തില് സൈന്യങ്ങളെ തീറ്റിപ്പോറ്റുന്ന ചുമതല പാണ്ഡ്യ രാവിന്റേതായിരുന്നു. ചരിത്രത്തെ
കാല്പനിക കഥകൾകൊണ്ടു മറക്കുവാൻ നിഷ്ണാതരായിരുന്നു ബ്രിട്ടീഷുകാർ . പക്ഷേ കാർമേഘത്തിന് സൂര്യനെ എത്രനേരം മറക്കുവാൻ സാധിക്കും?
ആര്യദ്രാവിഡ ഭാഷാവൈരുദ്ധ്യങ്ങള് യൂറോപ്യന്മാര് എടുത്തു കാണിക്കുന്ന ഒരു സാങ്കല്പിക കഥമാത്രമാണ്. യൂറോപ്യന്മാര് ഇതെല്ലം ചെയ്തത് ക്രിസ്തുമതത്തിന്റെ മറവിൽനിന്നുകോണ്ടാണ്, അല്ല ക്രിസ്തു മതത്തിനുവേണ്ടിയാണു ചെയ്തത് എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. തമിഴ് പണ്ഡിതനായ ശ്രീ ആർ സ്വാമിനാഥൻ അയ്യർ പറയുന്നത് കർണ്ണാടക, മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലും, ആന്ധ്രാ, ഒറീസ്സാ അതിർത്തി പ്രദേശങ്ങളിലും സഞ്ചരിച്ചു പഠനം നടത്തി ഭാഷയുടെ പരിവർത്തനത്തെ സുഗമ മായി മനസ്സിലാക്കാവുന്ന ധാരാളും പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തി എന്നാണ്. ആ പ്രദേശങ്ങളില് ആര്യദ്രാവിഡ ഭാഷാ വൈരുദ്ധ്യം തികച്ചും ഇല്ലാതാകുന്നതായി കാണാം.
എന്നു മാത്രമല്ല രണ്ടു ഭാഷകളുടേയും ഏകത്വം വളരെ വ്യക്ത മാകുന്നുണ്ടുതാനും. ശ്രീ അരവിന്ദമഹർഷി രണ്ടു ഭാഷകളുടേയും സമാനതകൾ ധാരാളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കൻ പുരാവസ്തു ഗവേഷകനായ ജിം ഷാഫർ ഇങ്ങനെ രേഖപ്പെടുത്തുന്നു. "ഇതുവരെ ലഭ്യമായ പുരാവസ്തു തെളിവു കളുടെ വെളിച്ചത്തിൽ സൗത്ത് ഏഷ്യയിൽ ആര്യൻ അധിനിവേശത്തിന്റെ / യൂറോപ്യൻ അധിനിവേശത്തിന്റെ യാതൊരു തെളിവുകളും ഇല്ല. നേരെ മറിച്ച് കാലാന്തരം കൊണ്ടുണ്ടാകാവുന്ന സാംസ്കാരിക പരിവർത്തനങ്ങൾ മാത്രമല്ലാതെ മറ്റൊന്നും തന്നെയില്ല. ദ്രാവിഡസംസ്കാരത്തിനും ഇൻഡ്യയിലെ മറ്റിതര ഭാഷാ / പ്രാദേശിക സംസ്കാരങ്ങളുമായി ഉള്ള വ്യത്യാസങ്ങളുമല്ലാതെ വേദസംസ്കാരങ്ങളിൽ നിന്നും കാര്യമായ യാതൊരു വ്യത്യാസങ്ങലുമില്ല. ദ്രാവിഡരുടെ ദേവനായ ശിവനെ രാമേശ്വരത്തു പൂജിച്ചതിനു ശേഷമാണ് ആര്യനും അയോദ്ധ്യാധിപതിയുമായ ശ്രീരാമന് രാവണനോടു യുദ്ധത്തിനൊരുങ്ങുന്നത്. ദ്രാവിഡരുടെ ദൈവമായി കരുതുന്ന പരമശിവന്റെ വാസസ്ഥാനം അങ്ങു വടക്കെ ഹിമാലയവും ഹിമാലയത്തിലെ കൈലാസവും തെക്കേ അറ്റത്തെ കന്യാകുമാരിയിലെ ക്ഷേത്രം ശിവപത്നിയായ പാർവ്വതിയുടേതും.
ആര്യപദം ഒരിക്കലും വർഗ്ഗവാഹിയായ ഒരു ശബ്ദമല്ല. അതൊരു പ്രദേശത്തെകുറിക്കുന്നതുമല്ല. ഗുണവാചിയായ സശബ്ദമാണത്, ശ്രേഷ്ടൻ എന്നാണ് പദത്തിനർത്ഥം. ഭാരതീയ പാരമ്പര്യമനുസരച്ച് ഭാര്യ ഭർത്താവിനെ പേരു വിളിക്കാറില്ല. രാജപത്നിമാർ ഭർത്താവിനെ ആര്യപുത്രാ എന്നു വിളിച്ചിരുന്നു. ഭഗവത് ഗീതയിൽ ഒരു ശ്ലോകത്തിൽ ഭഗവാൻ അർജ്ജുനനോട് പറയുന്നു "നിന്റെ ഈ പ്രവർത്തി ആനാര്യമാണെന്ന്" (അനാര്യ ജുഷ്ടംഅസ്വർഗ്യം" . എന്നു പറഞ്ഞാല് ശ്രേഷ്ടമല്ല എന്നാണ്. ഭാരതത്തിലെ പൗരാണികമായ ഒരൊറ്റകൃതിയിൽ പോലും ആര്യൻ പുറത്തു നിന്നു വന്നവനാണു എന്നു പറഞ്ഞിട്ടില്ല. വസ്തുതകൾക്കു നിരിക്കാത്ത ഇക്കാര്യങ്ങൾ സംസാരിക്കുന്നവരെയൊക്കെ കല്ലെറിഞ്ഞ്, പള്ളുപറഞ്ഞ് പുറത്താക്കുന്ന കുറെ ഇടതുപക്ഷ് ബുദ്ധിജീവികളും അവരുടെ
പിണിയാലുകളും അല്പം സ്വർത്തലാഭത്തിനുവേണ്ടി കണ്ണടച്ചിരുട്ടാക്കുന്നു.
കുറച്ചുനാളുകൾക്കു മുൻപ് എനിക്കനുരൊനുഭവം ഉണ്ടായി. റോഹിണിയിൽ ഒരു ഓണാഘോഷ വേളയിൽ ഡോ.ടി.പി. ശശികുമാറിന്റെ ഓണസംബധമായ പ്രഭാണം കഴിഞ്ഞ് ഒരു ഇടതുപക്ഷ ബൂദ്ധിജീവി എന്നോടു പറയുകയുണ്ടായി മാവേലിയുടെ ചരിത്രം ആകാപ്പാടെ മാറ്റിക്കളഞ്ഞല്ലോ നിങ്ങളുടെ പ്രഭാഷകൻ. നിങ്ങൾക്കു നേരത്തെ പരിചയമുള്ളയാളാണല്ലേ? അയാള് അയാളൊരു ഹിന്ദു വർഗ്ഗീയവാദിയാണല്ലൊ! എനിക്ക് ഈ പരിപാടിയിൽ ശ്രോതാവിന്റെ അല്ലാതെ ആസമയം യാതൊരു റോളും എനിക്കില്ലായിരുന്നു താനും. എന്നാലും ഡോ.ശശികമാരിനെ പ്രഭാഷണത്തിനു വിളിച്ചതിൽ എന്റെ കരങ്ങള് ഉണ്ട് എന്നയാള് ധരിച്ചുവശായി. എനിക്കില്ലായിരുന്നു താനും. ഞാനാനെങ്കിൽ ജീവിത്തിൽ ആദ്യമായി കണുകയായിരുന്നു പ്രഭാഷകനെ. ഞാന് പറഞ്ഞു അയാളാരാണെന്നതല്ല പ്രശ്നം അയാൾ എന്തു പറഞ്ഞു എന്നതിനാൺ അതിനെ തിരസ്കരിക്കുവാന്/ നിരാകരിക്കുവാന് നിങ്ങളുടെ കയ്യിൽ എന്തെങ്കിലുമുണ്ടോ? ഡോ.ശശികുമാറിന്റെ മുൻപിൽ വാപിളരാത്തതിന് ആ ദേഷ്യം എന്നോടു കാണിച്ചിട്ടു കാര്യമില്ലല്ലോ? ഈ സംഭാഷണം കേട്ട് ചിരിക്കാത്തവര് അന്നുണ്ടായിരുന്നില്ല. ഇളിഭ്യനായ ഇടതു ബൂദ്ധിജീവിക്കു പിന്നെ ഒന്നും പറയാനുണ്ടായിരുന്നീല്ല.
ശിവകുമാർ ഐത്തല
No comments: