ഓണനിലാവ് (കവിത) രചന: അനിൽ പന്തപ്ലാവ്
ഓണനിലാവ്
(കവിത)
രചന: അനിൽ പന്തപ്ലാവ്
ഓണനിലാവിന്റെ കാരുണ്യമെന്നുളളിൽ സന്തോഷമായിങ്ങു പെയ്തിടുന്നു .സ്നേഹത്തിൻ പൊരുളായി നന്മ തൻ നിറവായി ഓണമെനിയ്ക്കെന്റെ ജീവനായി .കള്ളങ്ങളില്ലാത്ത കപടതയില്ലാത്ത നല്ലോരു ലോകമെനിയ്ക്കു വേണം. നന്മകൾ നിറയുന്ന സത്യങ്ങൾ വാഴുന്ന ദൈവകൃപയുമെനിയ്ക്കു വേണം. അല്ലലില്ലാത്തൊരു ദുരിതമില്ലാത്തൊരു നറുതേൻ നിലാവുമെനിയ്ക്കു വേണം. ഓർമ്മകൾ പുഷ്പിച്ച മനസ്സുകളെന്നുടെ കാവലായെന്നും അടുത്തു വേണം. ഭയചകിതമല്ലാത്ത മനസ്സുകളെന്നു ടെ മുന്നിലായ് സ്വാതന്ത്ര്യം കാട്ടിടേണം. ആത്മവിശ്വാസം സ്ഫുരിയ്ക്കുന്ന കണ്ണുകൾ എപ്പോഴുമെന്നിൽ പ്രകാശിയ്ക്കണം .ഓണമേ നീയിത്ര ധന്യത നേടിയീ പ്രണയനിലാവിന്റെ പുത്രിയായി.

No comments: