ജനാധിപത്യം തമാശയാകുന്ന കർണാടക: കോൺഗ്രസ്സിന്റെ ചെയ്തികൾ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം

കോൺഗ്രസ്സ് എന്തുകൊണ്ട് ഇന്ത്യയിലൊരിടത്തും അധികാരത്തിൽ വരരുത് എന്നതിന്റെ ജീവിക്കുന്ന ഉത്തരമാണ് കർണാടകയിലേത്.  ആദ്യം, കുമാരസ്വാമിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ കൊടുത്തത് ചരിത്ര വിഡ്ഢിത്തം തന്നെയായിരുന്നു.  മറു സൈഡിൽ എന്ത് സംഭവിച്ചാലും,  പ്രതിപക്ഷമായിരിക്കേണ്ട കോൺഗ്രസ്സ് സാങ്കേതികമായി ബി ജെ പി യെ തോൽപ്പിക്കാൻ ചാടി കയറി കുമാരസ്വാമിക്ക് പിന്തുണ കൊടുത്തു.  അതോടെ കോൺഗ്രസ്സ് തന്നെ നാമാവശേഷമായി.  പ്രതിപക്ഷത്തായിരുന്നെങ്കിൽ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പത്തു സീറ്റ് ഉറപ്പായിരുന്നു.  അതായത് ഭരണവുമില്ല, ജനങ്ങളുടെ സെന്റിമെന്റും ഇല്ല.

നടപ്പു സർക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടിട്ടു മാസം ഒന്നായി.  അത് ജനങൾക്ക് കൃത്യമായി ബോധ്യം വന്നിട്ട് രണ്ടാഴ്‌ചയായി. അന്നേ രാജി വച്ച് പോകേണ്ടതാണ്.  പിണങ്ങി പോയ എം എൽ എ മാർ വെറുതെ അങ്ങ് പിണങ്ങി പോയതല്ല.  പ്രത്യയ ശാശ്ത്രപരമായും, ഭാവി നില നിൽപ്പ് പ്രതീക്ഷിച്ചും, വളരെയേറെ ആലോചിച്ചുറച്ചു പോയതാണ്. അവർക്കു പുറകെ പോകുക, നിയമ സഭ വിളിച്ചു കൂട്ടാതിരിക്കുക, വിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടു അത് തൊടു ന്യായം പറഞ്ഞു വോട്ടിനിടാതിരിക്കുക... അങ്ങനെ അഴുകി അഴുകി പുഴുകി പുഴുകി കോൺഗ്രസ്സിന്റെ പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞ് സർക്കാരിന് പുറത്തു പോകേണ്ടിയും വരും.

രാജി വച്ച് തെരെഞ്ഞെടുപ്പിനു പോകുന്നതായിരുന്നു ഏറ്റവും അഭികാമ്യം.  ജെ ഡി എസ്സിനും സഖ്യം നൽകാതെ ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ സ്വന്തം പാളയത്തിലെ നേതാക്കന്മാരെങ്കിലും അവിടെ കണ്ടേനെ. ഇതിപ്പോ ഗവർണർ അന്ത്യ ശാസനം വരെ നൽകി ക്കഴിഞ്ഞു.  അതും പാലിക്കാതെ ഇളിഭ്യരാകുകയാണ് കോൺഗ്രസ്സ്.  ഗവർണർക്കു സുപ്രീം കോടതിക്കും മേലെ (ഒരു സംസ്ഥാനത്ത്) അധികാരമുണ്ട്.  സുപ്രീം കോടതിയുടെ വധ ശിക്ഷ വരെ റദ്ദു ചെയ്യാൻ അധികാരമുള്ള കേന്ദ്രമാണ് രാഷ്ട്രപതി.  ഇതേ അധികാരം ഗവർണർക്ക് തന്റെ സംസ്ഥാനത്തുണ്ട്. സഭയുടെ അധികാരി സ്പീക്കർ അല്ല. ഗവർണർ ആണ്.  സർക്കാരിന്റെ നയം പ്രഖ്യാപിക്കുന്നത് ഗവർണർ ആണ്.  അയാൾ പിരിച്ചു വിട്ടാൽ പിരിച്ചു വിട്ടത് തന്നെയാണ്.  പുതിയ സർക്കാർ വന്നാൽ ഭൂരിപക്ഷമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് എന്ത് ചെയ്യാനാകും.

ചുരുക്കി പറഞ്ഞാൽ അവസാനത്തെ എം എൽ എ യും കോൺഗ്രസ്സിൽ നിന്ന് പുറത്തു പോകുന്നതുവരെ കളി തുടരും. പള്ളി വാള് ഭദ്ര വട്ടകം...

No comments:

Powered by Blogger.