പത്തനംതിട്ട ജില്ലയിലെ ശബരി ഗ്യാസ് ഏജൻസിയിൽ ഉജ്വല യോജനയുടെ പേരിൽ തട്ടിപ്പ്. തട്ടിപ്പിൽ പ്രതിക്ഷേധിച്ച് ബിജെപി സമരമുഖത്തേക്ക്
പൂർണമായും സൗജന്യമായി നിർധനർക്ക് നൽകേണ്ട ഗ്യാസ് കണക്ഷന് പണം പിരിക്കുന്നതായി പരാതി. 2500 രൂപ മുതലാണ് പാവങ്ങളുടെ കയ്യിൽ നിന്നും ചൂഷണം ചെയ്തു വാങ്ങുന്നത്. ഇതുമായി ബന്ധപെട്ടു നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ചിലർ ബി ജെ പി ജില്ലാ മണ്ഡലം, പഞ്ചായത്തു കമ്മിറ്റികൾക്ക് പരാതി നൽകിയത്. പരാതിയുടെ നിജ സ്ഥിതി അന്വേഷിച്ചു വടശേരിക്കര ബി ജെ പി പഞ്ചായത്തു പ്രസിഡണ്ട് ഏജൻസിയായ മധുവിനെ സമീപിച്ചെങ്കിലും നിഷേധാത്മകമായ സമീപനമാണ് ലഭിച്ചതെന്ന് ബിജെപി പറയുന്നു. ഇതിനെ തുടർന്നാണ് ഏജൻസിക്കെതിരെ സമരവുമായി ബി ജെ പി രംഗത്തു വരുന്നത്.
22 ആം തീയതി ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് ഉപരോധവും ധർണയും നടത്തുന്നത്. വടശേരിക്കര ടൗണിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ശബരി ഗ്യാസ് ഏജൻസിയുടെ മുന്നിലെത്തി ധർണ നടത്തും. വിഷയത്തിൽ അധികാരികൾ ഇടപെട്ടു സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി എടുക്കുന്നത് വരെ സമരപരിപാടികൾ തുടരുമെന്ന് ബി ജെ പി വടശേരിക്കര പഞ്ചായത്തു പ്രസിഡന്റ് ശശി പുതിയത്തു അറിയിച്ചു. കൂടാതെ ശബരി ഗാസ് ഏജൻസിയുമായി ബന്ധപെട്ടു നിരവധി പരാതികൾ നില നിൽക്കുന്നുണ്ട്. പരാതികൾ ഉള്ളവർ ധർണയിൽ പങ്കെടുത്ത് ആവലാതികൾ സ്വൊരൂപിച്ചു അധികാരികളെ ധരിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും ബി ജെ പി അറിയിച്ചു

No comments: