ഫൽഗുണോ
ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പാൾ "ഫൽഗുനൻ" വെറുമൊരു ഫൽഗുനൻ ആയി പോകുന്നതിൽ മലയാളികൾക്കുണ്ടാകുന്ന വേദന ആര് മനസ്സിലാക്കും?
ഒരു കോളേജ് പ്രിൻസിപ്പാൾ എന്നൊക്കെ പറഞ്ഞാൽ ഒരു ചിത്രമൊക്കെ മനസ്സിൽ വരും. ഒരു പാമ്പാട്ടിയെ പോലെ ഒരു വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൊടി പിഴുതു ചങ്കൂറ്റത്തോടെ നടക്കുകയൂം, അത് കഴിഞ്ഞു അവരെന്നെ "ഞ്ഞോടും" എന്നൊക്കെ പറഞ്ഞു കൊച്ചു കുട്ടികളെ പോലെ കിടന്നു കരയുകയും കണ്ണീർ പൊഴിക്കുകയും ചെയ്യുന്നയാൾ പ്രിൻസിപ്പാൾ എന്നല്ല കോളേജ് തൂപ്പു കാരൻ എന്ന് പോലും വിളിക്കപെടാൻ അർഹതയില്ലാത്തവൻ ആണ്.
ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും അവരുടെ നേതാക്കളും തെരുവിൽ വസ്ത്രമുരിഞ്ഞതുപോലെ ആക്ഷേപിക്കപ്പെടുകയും, ക്രൂരമായ ആക്ഷേപങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോൾ, കേരളത്തിലെ സജീവമായ ഇടതുപക്ഷ നേതാക്കളിൽ ഒരാളായ പിണറായി വിജയൻ, എസ് എഫ് ഐ എന്ന കുട്ടി പ്രസ്ഥാനം കാണിക്കുന്ന സർവ വൃത്തികേടുകൾക്കു പഴി കേൾക്കുന്ന കാലത്ത്, പിണാറായിയുടെ തന്നെ കോളേജിൽ എസ് എഫ് ഐ യുടെ കൊടി നില നിർത്തുകയും, എബി വി പി യുടെ കോടി മരം പിഴുതെറിയുകയും ചെയ്യുന്നത് സമൂഹം ചർച്ച ചെയ്യപ്പെടും. ആ ചർച്ച ഫൽഗുണന് ഒരിക്കലും അനുകൂലമായിരിക്കില്ല. പിണറായിക്കും.
സത്യത്തിൽ എബി വി പി ആയതുകൊണ്ടാണ് ഫൽഗുണന് അടി കിട്ടാതിരുന്നത്. കാരണം പ്രിൻസിപ്പാളിനെ തല്ലിയിട്ടു ഒരു എ ബി വി പി കാരനും പിന്നെ എ ബി വി പി ക്കാരനായവിടെ ഇരിക്കില്ല. ആ പ്രസ്ഥാനത്തിന്റെ രീതി അങ്ങനെയാണ്. പ്രിൻസിപ്പാൾ എടുത്ത കൊടിമരത്തിനെ എങ്ങനെ തങ്ങൾക്കനുകൂലമായി മാറ്റാം എന്ന് ചിന്തിക്കുന്ന നേതൃത്വമുള്ള പ്രസ്ഥാനമാണത്. താങ്കൾ കരുതുന്നതുപോലെ ഒരു എ ബി വി പി കാരനും, ഒരു ബി ജെ പി കാരനും അതിൽ ഒന്നും തോന്നില്ലെന്നു മാത്രമല്ല, അതൊരു വലിയ അവസരമായാണ് അവർ കാണുന്നത്. ഫൽഗുനൻ എന്ന "ഫൽഗുണനെ" തല്ലി അവരുടെ അഡ്വാന്റേജ് അവർ കളയുമോ? ഇപ്പോൾ കോളേജുകളിൽ ഉണ്ടാകുന്ന വിഷയങ്ങളെ എങ്ങനെ നേരിടണം എന്ന് തീരുമാനിക്കുന്നത് കേരളത്തിലെ എ ബി വി പി പിള്ളാര് മാത്രമല്ല. ദേശീയ തലത്തിൽ തന്നെ ഒരു വലിയ പ്രൊഫെഷണൽ ഗ്രുപ് അതിനു പിന്നിൽ ഉണ്ട്. തെരഞ്ഞെടുപ്പുകളിൽ വലിയ പ്ലാനിങ്ങുകൾ ബി ജെ പി നടത്തിയെങ്കിലും അതൊന്നും കാര്യമാത്ര പ്രസക്തമായി പ്രയോജനപെട്ടില്ല. അതവർ മനസ്സിലാക്കുന്നു. ഇനി കേരളത്തിൽ ബി ജെ പിക്ക് വേണ്ടത് ഒരു വിദ്യാർഥി / യുവജന / വനിതാ/ കർഷക പ്രക്ഷോഭമാണ്. അവയുടെ കുഴിയിൽ നിങ്ങൾ ചാടും ഫൽഗുണാ. ചാടി ക്കഴിഞ്ഞു.
ഇത് മനസ്സിലാക്കണമെങ്കിൽ ഇന്ന് എ ബി വി പി സ്ഥാപിച്ച കൊടിമരവും അതിനു കിട്ടിയ പ്രസക്തിയും മാത്രം മനസ്സിലാക്കിയാൽ മതി. എന്തായാലും ഇന്ത്യയിലെ വലതു പക്ഷ പ്രസ്ഥാനങ്ങളുടെ തല തൊട്ടപ്പനായ സി പി എമ്മിനും, അതിന്റെ പോഷക സംഘടനകളായ ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങിയ സംഘടനകൾക്കും, അതുകൾക്കു കുട പിടിക്കുന്ന ഫൽഗുനൻ മാരും മണ്ടൻ മാരുടെ അന്താരാഷ്‌ട്ര സമ്മേളനം തീർക്കുകയാണ് കേരളത്തിൽ. കെട്ടിടത്തിന്റെ പ്ലാൻ അറിയാതെ സിമന്റു കുഴക്കുകയാണ്.
ഇതൊക്കെ വിധി വൈപരീത്യം മാത്രം.

No comments: