"സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പാർട്ടി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് നേതാവാണ് തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ രാജ" ഇങ്ങനെയാണ് ഒരു പിന്നോക്ക ആഭിമുക്യം പുലർത്തുന്ന മലയാള മാധ്യമം എഴുതിയത്
ഡി രാജ ദളിതൻ എന്ന് മലയാള മാധ്യമങ്ങളുടെ കാമ്പെയിൻ
ഇന്നും ഇന്നലയുമായി മലയാള ദൃശ്യ/പത്ര മാധ്യമങ്ങളിൽ കണ്ട വിചിത്രമായ ഒരു വാർത്ത വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. "സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി ദളിതൻ നിയമതിനായി". ഈ നൂറ്റാണ്ടു കണ്ട ഏറ്റവും നികൃഷ്ടമായ പ്രചാരണമാണ് ഇത്. സത്യത്തിൽ പ്രായോഗിക തലത്തിൽ ഡി രാജ ദളിതനാണോ, ക്രിസ്ത്യാനി ആണോ എന്ന് ഗവേഷണം നടത്തേണ്ട കാലമാണ്. (രണ്ടായാലും തെറ്റല്ല-നല്ലതു തന്നെ) അദ്ദേഹത്തിന്റെ ഭാര്യയും ദളിത് അല്ല. മകളും ദളിത് ആണോ? സി പി ഐ എന്ന പാർട്ടിക്ക് ഒരു പ്രസക്തിയുമില്ലാത്ത കാലത്ത് ആര് വന്നിട്ടെന്തു കാര്യം? ഇടതു പക്ഷ പാർട്ടികളുടെ തലപ്പത്തു ആദ്യമായി ഒരു ദളിതൻ വന്നു എന്നാണെങ്കിൽ അത് മാത്രം വാർത്താ പ്രാധാന്യമുള്ള വിഷയമാകും.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ദലിതുകൾ തന്നെയാണ് ഇന്ത്യയുടെ ഭരണ സാരഥ്യത്തിൽ വരുന്നത്. ഇന്ത്യൻ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ ദളിത് പ്രചാരണം നാം എവിടെയും കണ്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോഡി പിന്നോക്ക വിഭാഗക്കാരനാണ്. അന്നും ഈ പരസ്യങ്ങൾ മലയാള മാധ്യമങ്ങളിൽ കണ്ടില്ല. ബി ജെ പി അഖിലേന്ത്യ പ്രസിഡണ്ട് അമിത് ഷാ ന്യുന പക്ഷ വിഭാഗക്കാരനാണ് അന്നും ഈ പ്രചാരണം കണ്ടില്ല. വര്ഷങ്ങള്ക്കു മുൻപ് ബംഗാരു ലക്ഷ്മണൻ ബി ജെ പി ദേശീയ അധ്യാകനായി. ദളിത് വംശജനായ അദ്ദേഹം പ്രസിഡണ്ട് ആയപ്പോഴും ഈ നിലയിൽ പ്രചാരണം നടത്തിയില്ല. മറിച്ചു അദ്ദേഹത്തെ കള്ള കേസിൽ കുടുക്കിയിട്ടും ആരും അന്ന് പ്രതികരിച്ചില്ല.
കഴിഞ്ഞ പതിനാറു വർഷമായി ദളിതുകളും പിന്നോക്കകാരുമാണ് ഇന്ത്യയുടെ ഭരണ സാരഥ്യത്തിലിരിക്കുന്നത്. ഇന്ത്യയുടെ ഭരണ ചക്രം തിരിച്ച അബ്‌ദുൾ കാലം ആസാദ്, കെ ആർ നാരായണൻ, ഇന്ത്യൻ ഭരണഘടനാ നിർമിച്ച ഡോക്ടർ അംബേദ്‌കർ തുടങ്ങിയവരൊന്നും ബ്രാഹ്മണൻ മാരായിരുന്നില്ല. ഡോക്ടർ മൻമോഹൻ സിംഗ് ന്യൂന പക്ഷ വിഭാഗക്കാരനായിരുന്നു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആയിരുന്ന മല്ലികാർജുൻ ഖാർഗെ ദളിതനായിരുന്നു. രാജ്യ സഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ന്യൂന പക്ഷ കാരണാണ്.
"സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പാർട്ടി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് നേതാവാണ് തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ രാജ" ഇങ്ങനെയാണ് ഒരു പിന്നോക്ക ആഭിമുക്യം പുലർത്തുന്ന മലയാള മാധ്യമം എഴുതിയത്. എല്ലാ മലയാള മാധ്യമങ്ങളുടെയും റിപ്പോർട്ട് ഇങ്ങനെയാണ്
എന്തുകൊണ്ടാണ് ഡി രാജയുടെ നിയമനം ദളിത് സ്വത്തവുമായി ചേർത്തു വെക്കുന്നത്. അതിന് ഏറെ കാരണങ്ങൾ ഉണ്ട്. ഡി രാജയുടെ നിലപാടുകൾ പല വിഷയങ്ങളിലും അത്ര ആശ്വാസ കാര്യമല്ല. ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിൻറെ നിലപാടുകൾ ആശ്വാസ്യമാണോ? ആ നിലപാടുകൾ അദ്ദേഹം ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിലുരുന്ന് ആവർത്തിക്കുകയും അത് ദളിതുകളുടെ നിലപാടാണെന്നും സംശയം ജനിപ്പിക്കുകയും ചെയ്യാനുതകുന്ന ബ്രാൻഡിംഗ് ആണ് നിഗൂഡമായി പലരും ചെയ്യുന്നത്. അതെ സമയം ഡി രാജയോ, ആനി രാജയോ ദളിത് അല്ലെന്നു സൂക്ഷമ വിശകലനത്തിൽ മനസ്സിലാകും.
ഡോക്ടർ അംബേദ്കറെ കാണുന്ന പോലെയോ, അയ്യൻ കാളിയെ കാണുന്നപോലയോ ഡി രാജയെ കാണാൻ കഴിയുമോ?
No comments: