വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വഴി നിരവധി പേര് ജോലിയും ഉന്നത പഠനവും സമ്പാദിച്ചതായി സംശയമുണരുന്നു.

വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഉന്നത പഠനത്തിന് അർഹത നേടിയത് സംബന്ധിച്ച് കൊടുത്ത പരാതികളിൽ നാളുകളായിട്ടും അന്വേഷണമോ നടപടികളോ ഇല്ല. ഇത്തരത്തിൽ 12 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് അർഹത നേടിയത് സംബന്ധിച്ച് ഒന്നര വർഷം മുമ്പ് ഡി.ജി.പിക്ക് കൊടുത്ത പരാതിയിൽ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസം മാത്രം.

കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി.ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി കെ.എസ്.നിരഞ്ജന തുടങ്ങിയവർക്കെതിരെ പരാതി നൽകിയിട്ടു ഒന്നരവർഷമായി. ഇവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയത് കഴിഞ്ഞ ദിവസം മാത്രം. വിവിധ ജില്ലകളിൽ നിന്നുള്ള 12 കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചുവെന്നാണ് ആക്ഷേപം.

കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു.എസ്. ദാസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഡി.ജി.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. 2017 ആഗസ്റ്റ് 21മുതൽ 26 വരെ ചെന്നെയിൽ നടന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ മറവിലാണ് തട്ടിപ്പ്.

സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുടെ ഒപ്പോടു കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുട്ടികളിൽ പലരും ഉപരി പഠനത്തിന് ഗ്രേസ് മാർക്ക് നേടിയിരുന്നു.

ഇത്തരത്തിൽ നിരവധി ഇനങ്ങളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിലും, ഉന്നത പഠനവും സാധ്യമാക്കിയതായി സംശയിക്കപ്പെടുന്നുണ്ട്.  താരതമ്യേന ശ്രദ്ദിക്കപ്പെടാത്ത സ്പോർട്സ് ഇനങ്ങളിലാണ് ഇത്തരത്തിൽ തിരിമറി നടക്കുന്നത്.  ഹാൻഡ് ബോൾ, റൈഫിൾ, ആർച്ചറി തുടങ്ങിയ ഇനങ്ങളിലാണ് ഏറെയും തിരിമറി നടന്നിട്ടുള്ളത്.  ശരിയായ അന്വേഷണം നടന്നാൽ ആയിരക്കണക്കിന് സർക്കാർ ജോലിക്കാർ പുറത്തു പോകേണ്ടി വരും.  മാത്രമല്ല ഫോർജറി വലിയ കുറ്റമാണ്.  അവർക്കു സർക്കാർ സംവിധാനത്തിൽ ഒരിടത്തും സ്ഥാനം കൊടുക്കാൻ കഴിയില്ല.  സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത് പൊതു ജനങ്ങളുടെ പണം ഉപയോഗിച്ച് അവരുടെ ജീവസന്താരണത്തിനുതകുന്ന സംവിധാനങ്ങൾ ഒരുക്കാനാണ്

No comments:

Powered by Blogger.