ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു

മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്ന് തവണ കോൺഗ്രസ് ഡൽഹിയിൽ അധികാരം പിടിച്ചപ്പോഴും ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. നിലവിൽ പിസിസി അദ്ധ്യക്ഷയാണ്
മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്നു ഷീല ദീക്ഷിത് (ജനനം: മാർച്ച് 31, 1938 - മരണം: ജൂലൈ 20, 2019).

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒരു സുപ്രധാന രാഷ്ട്രീയ നേതാവാണ് അപ്രതീക്ഷിതമായി ജീവിതത്തിന് തിരശീല ഇട്ടത്.  ജനുവരി 2009 മുതൽ തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ) ഷീല ദീക്ഷിത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. മലയാളി സാന്നിധ്യമുള്ള ഡെൽഹിയിലെ ഗോൾ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എം.എൽ.എ. ആയി വിജയിച്ച്‌ മുഖ്യ മന്ത്രിയായത്.

ഒരുപക്ഷെ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ട് വരെ ആകേണ്ടിയിരുന്ന വ്യക്തിത്വമാണ് ഷീല ദീക്ഷിത്. അത്ര ചൂടും ചൂരുമുള്ള നേതാവായിരുന്നു അവർ. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ 8ആം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

2014 മാർച്ച് 11-നു കേരള ഗവർണറായി.  2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം പദവി നഷ്ടമായി.

ഷീല ദീക്ഷിതിന്റെ മരണം ഇടതു ചേർന്ന വലതുപക്ഷ  ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

No comments:

Powered by Blogger.