ബ്ലൂ ബെറി, ബ്ളാക്ക് ബറി, റാസ് ബെറി, ഗോജി ബറി എന്നൊക്കെ കേട്ടിട്ടില്ലേ? എന്നാൽ ഗോൾഡൻ ബറി എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ കണ്ടിട്ടുണ്ട് തീർച്ച! വലിച്ചെറിഞ്ഞിട്ടുമുണ്ട്. പറിച്ചു നെറ്റിയിൽ തട്ടി വെടിയൊച്ച കേട്ടിട്ടുമുണ്ട്
സംഗതി ചില്ലറക്കാരനല്ല. മുകളിൽ പറഞ്ഞ ബറികൾക്ക് 1 മുതൽ 10 രൂപയെ വിലയുള്ളൂ. ഗോൾഡൻ ബെറിക്ക് ഇന്ത്യയിൽ ഒരെണ്ണത്തിന് 17 രൂപയുണ്ട്. അമേരിക്കയിൽ 1.56 ഡോളർ . അതായത് 90 രൂപ. കൊല്ലം, പത്തനംതിട്ട, ഇടുക്കി മേഖലകളിൽ കൂടുതലായും, മറ്റു ജില്ലകളിൽ നാമമാത്രമായും കണ്ടുവരുന്ന ഒരിനം കളയാണ് ഗോൾഡൻ ബെറി. പച്ച മലയാളത്തിൽ പറഞ്ഞാൽ "ഞൊട്ട". ഞൊട്ട ചെടി വളരുന്നത് കണ്ടാൽ അന്നേരമേ മുതിർന്നവർ അത് പിഴുതു കളയും. കുട്ടികൾക്കാണെങ്കിൽ വലിയ സന്തോഷമാകും. ഞൊട്ട ചെടിയുടെ കായ പറിച്ചു നെറ്റിയിൽ മുട്ടി ശബ്ദം കേൾക്കാം.
നാട്ടിൻപുറങ്ങളിലെ സാധാരണമാണ് ഈ ചെടി. പാഴ്ചെടികളുടെ പട്ടികയിൽ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിർഹമാണ് വില. എന്നാൽ, ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്‍റായി ഇത് ഉപയോഗിക്കുന്നു.
മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്‍റെ പച്ച കൈക്കു കമർപ്പ് രസമാണ്. പഴുത്താൽ പുളി കലർന്ന മധുരമുള്ള രുചിയായിരിക്കും. വേനല്‍ കാലത്ത് പൊതുവെ ഇതിന്‍റെ ചെടി കരിഞ്ഞ് പോകും. മലയാളികളിൽ ഭൂരിപക്ഷത്തിനും ഇതിന്‍റെ സാമ്പത്തിക ഔഷധ പ്രധാന്യം ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഇതിന്‍റെ കൂടിയ വില പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്കും മറ്റും മുന്നില്‍ തുറന്നിടുന്നത്.
ആയുർ വേദത്തിലും ഈ ചെടിക്കു പ്രാധാന്യമുണ്ട്. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ടത്രെ!. കുട്ടികളിലെ ത്വഗ്രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്നാണ് ആയുര്‍വേദം പറയുന്നു.
No comments: