S. N. D. P യൂണിയന്റെ "തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു ഭവനം" പദ്ധതി ശ്രദ്ധ ആകർഷിക്കുന്നു

S. N. D. P യൂണിയന്റെ "തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു ഭവനം" പദ്ധതി ശ്രദ്ധ ആകർഷിക്കുന്നു. പത്തനംതിട്ട എസ് എൻ ഡി പി യൂണിയനാണ് പദ്ധതിയുമായി മുന്നോട്ടു വന്നത്.  ഏതെങ്കിലും ഒരു  S. N. D. P യൂണിയന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠമായ കർമ്മ പദ്ധതി യാണ് പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ നടത്തുന്നത്.  "തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു ഭവനം" എന്ന ശീർഷകത്തിൽ തുടങ്ങിയ പദ്ധതി ശാഖാംഗങ്ങളുടെ സഹകരണത്തോടെ വിജയകരമായി  മുന്നേറുന്നു എന്ന വിവരമാണ് ലഭിക്കുന്നത്.

കഴിഞ്ഞ വിഷു ദിനത്തിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ 10 വീടുകളുടെ താക്കോൽദാന കർമ്മം 2019  ഏപ്രിൽ 6 ന് യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ  നിർവഹിച്ചിരുന്നു. തുടർന്ന് പതിനൊന്നാമത്തെ വീട് 414  ആം നമ്പർ വള്ളിയാനി ശാഖാംഗം മീമുട്ടിക്കൽ രമാ ബാബുരാജിന് നിർമിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വീടിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. 12 നു നടന്ന കട്ടിള വെയ്പ്പ് ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, ശാഖാ പ്രസി. S. K. ഗോപിനാഥൻ, സെക്രട്ടറി ശ്രീ. P. കാർത്തികേയൻ, കോൺട്രാക്ടർ കൂടിയായ 83 ആം നമ്പർ മലയാലപ്പുഴ ശാഖാ സെക്രട്ടറി വിനോദ് പുളിമൂട്ടിൽ എന്നിവർ സംബന്ധിച്ചിരുന്നു.

സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിന് സഹായിക്കാൻ കഴിവുള്ളർ ചേർന്ന് ഒരുക്കുന്ന ഇത്തരം പദ്ധതികൾ എസ് എൻ ഡി പി സമാജത്തിന്റെ ഉദ്ധാരണത്തിനു വലിയ സഹായകമാകും എന്നാണു വിലയിരുത്തപ്പെടുന്നത്.  ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽ വച്ചാണ് മൈക്രോ ഫിനാൻസ് പദ്ധതികൾ നടപ്പിലാക്കിയതെങ്കിലും അത് തകർക്കുന്നതിനായി യോഗത്തിനകത്തു നിന്നും പുറത്തുനിന്നും വലിയ ശ്രമങ്ങളുണ്ടായിരുന്നെന്നു കരുതുന്ന ഗുരു ശിഷ്യർ ധാരാളമുണ്ട്.  എസ് എൻ ഡി പി യോഗത്തിന്റെ സമഗ്രമായ വളർച്ച ഇല്ലാതാക്കാൻ ചില കോണുകളിൽ നിന്ന് നിരന്തര ശ്രമമുണ്ട്.  ഇത്തരം കുല്സിത ശ്രമങ്ങൾ തിരിച്ചറിഞ്ഞാണ് മികച്ച പദ്ധതികളുമായി മുന്നോട്ടു വരാൻ പത്തനംതിട്ട യൂണിയൻ ശ്രമിക്കുന്നത്. ഇത് തികച്ചു പ്രശംസനീയമാണെന്നാണ് സാമൂകിക മേഖലയിൽ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്.


No comments:

Powered by Blogger.