കോടിയേരിക്കൊത്ത കാനം
ഒരുകാലത്ത് സി പി ഐ എന്ന സംഘടന കേരളത്തിലെ ഏറ്റവും യുക്തമായ പാർട്ടി ആയിരുന്നു. അതിലെ വിരുദ്ധ വാദങ്ങൾ ഒഴിച്ച് വച്ച് ചിന്തിച്ച നാളുകളിലൊക്കെ ആ പാർട്ടിയോട് വല്ലാതെ സ്നേഹം തോന്നാത്ത ഒരു കേരളീയനും ഉണ്ടാവില്ല. കേരളത്തിലെ ഇടതു മുന്നണിയെയും, അതിന്റെ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെയും നേർ രേഖയിൽ സഞ്ചരിക്കാൻ എന്നും, കുറഞ്ഞ പക്ഷം 80 കൾക്ക് ശേഷമെങ്കിലും, പിടിച്ചിരുത്തി പ്രേരിപ്പിച്ചത് സി പി ഐ അല്ലാതെ മറ്റാരുമല്ല. കരുണാകരന് ശേഷം സി പി എമ്മിനെ എതിർത്തു കൊണ്ടിരുന്നത് സി പി ഐ മാത്രമാണ്. കരുണാകരന് ശേഷം കോൺഗ്രസ്സ് ഒരിക്കലും ആത്യന്തികമായി പച്ച പിടിച്ചിട്ടില്ല. സി പി എമ്മിന് പറ്റുന്ന പാളിച്ചകൾ കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് അധികാരത്തിൽ വരുന്നത്. കോൺഗ്രസ്സിന് യാതൊരു സംഘടനാ ശേഷിയുമില്ല.
സി പി എം കൂടുതൽ ദുര്ബലമായെങ്കിൽ അത് സി പി ഐ കാരണമാണ്. സി പി ഐ യുടെ തിരുത്തൽ ശേഷി നഷ്ടപ്പെട്ടതാണ് സി പി എം ന്റെ തകർച്ചക്ക് കാരണം. അതായത് സി പി എം എന്ന ഇരിക്കുന്ന കൊമ്പ് മുറിച്ചു സി പി ഐ താഴെ വീണു. കൊമ്പുകളെല്ലാം നഷ്ടപ്പെട്ട് തായ് മരമായ സി പി എം ഇന്നും അവശേഷിക്കുന്നുവെന്നു മാത്രം.
2016 - 2019 വരെ ഉള്ള ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം വെളിയം ഭാർഗവൻ ഉയിർത്തെഴുന്നേറ്റു വന്നിരുന്നെങ്കിൽ ലെനിൻ സെന്ററും, എകെജി സെന്ററും അദ്ദേഹം തൊഴിച്ചെറിഞ്ഞു ആറ്റിൽ കളഞ്ഞേനേം. സി കെ ചന്ദ്രപ്പൻ സി പി ഐ തലപ്പത്തുണ്ടായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നേനേം. എന്തിനേറെ, പന്ന്യൻ രവീന്ദ്രനെങ്കിലും സി പി ഐ സെക്രട്ടറി ആയിരുന്നെങ്കിൽ ഈ ഗതി സി പി ഐ ക്കു വരുമായിരുന്നില്ല.
ഒരിക്കലും ഒരു അഡ്ജസ്റ്റ്മെന്റ് പാർട്ടി ആയിരുന്നില്ല സി പി ഐ. അത് കൊണ്ട് മാത്രമാണ് സി പി എം നും, കോൺഗ്രസ്സിനും താഴെ, മുസ്‌ലിം ലീഗിന് മുകളിൽ അവർക്ക് സ്ഥാനമുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ കോൺഗ്രസ്സ് സിപിഎം ഇതര സി പി ഐ സർക്കാരുണ്ടാകുമെന്നു വരെ പ്രവചിച്ച രാഷ്ട്രീയ ചിന്തകർ വരയുണ്ട്. എല്ലാം നശിപ്പിച്ചത് കാനമാണ്. കാനം ഒരു സി പി എം ഏജന്റ് മാത്രമായി ചുരുങ്ങിപ്പോയി.
റവന്യു ഭൂമി പതിച്ചു കൊടുക്കൽ, ശബരി മല വിഷയം, പ്രളയ ദുരിദാശ്വാസവും-ഫണ്ടും, ഓഖി ഫണ്ട്, തുടങ്ങിയ ഒരു വിഷയത്തിലും സി പി ഐ പ്രതികരിച്ചു കണ്ടില്ല. പ്രതികരിക്കില്ല. വീതം വെപ്പുകളാണ് രാഷ്ട്രീയമെങ്കിൽ അത് പയറ്റാൻ കാനത്തിന് ഒരു മടിയുമില്ല. കാനവും, കോടിയേരിയും-രണ്ടും പാർട്ടിയുടെ വളർച്ചയിൽ ശ്രദ്ധിക്കുന്നവരല്ല. ഇപ്പോൾ എന്ത് കിട്ടും, കിട്ടില്ല എന്ന നല്ല രാഷ്ട്രീയം കളിക്കുന്നവരാണ്.
ഇനി കാനം പടിയിറങ്ങിയിട്ടും കാര്യമില്ല. പന്ന്യൻ വന്നു രക്തവും വായുവും കൊടുത്താലും അത് സഞ്ചരിക്കാൻ തക്കവണ്ണം സി പി ഐ യുടെ ധമനികൾ പാകമല്ല. അത് ചുരണുങ്ങി പോയി. സി പി ഐ നശിച്ചാലും ഇല്ലെങ്കിലും, കാനം ജീവിക്കും. സുഖ സുഭിക്ഷമായി കൂഞ്ഞു കുട്ടികൾ ഉള്ളതുവരെ ജീവിക്കും.
ആവുന്ന കാലത്തു തൈ പത്തു വച്ചാൽ, ആകാത്ത കാലത്തു കാ പത്തു തിന്നാം. കാനത്തിന്റെ മക്കൾക്ക് ലംബോർഗിയും ഔഡിയുമൊന്നുമില്ലെങ്കിലും ഇന്നോവ ഉണ്ടാകുമല്ലോ. വെളിയവും, ചന്ദ്രപ്പനുമൊന്നും പ്രാക്ടിക്കലല്ല. വെറുതെ പാർട്ടി എന്നും പറഞ്ഞു നടന്നെന്നു മാത്രം. എന്നിട്ടെന്തുണ്ടാക്കി?
special political desk

No comments: