കേരള കോൺഗ്രസ് ( എം) അനിവാര്യമായ പിളർപ്പിലേക്ക് (E X C L U S I V E)
കോട്ടയം: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തെയും അതികായനായിരുന്ന കെ.എംമാണിയുടെ വിയോഗത്തെ തുടർന്നുമുള്ള അധികാര കൈമാറ്റത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായില്ല.
ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കുവാൻ തയ്യാറാകാതെ നിൽക്കുന്ന ജോസ് കെ മാണിയും പി.ജെ .ജോസഫും സമവായ സാധ്യതകൾ പൂർണ്ണമായും അടച്ചു കഴിഞ്ഞു.
പാർട്ടി സ്വത്തുക്കൾ ആർക്കു പോകും എന്ന കാര്യത്തിലെ അവ്യക്തതകൾ മാത്രമാണ് പിളർപ്പ് ഇത്രയും നാൾ നീട്ടിക്കൊണ്ടു പോയത്.ഓഫീസുകൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ രണ്ടു ഗ്രൂപ്പുകളിലും നടക്കുന്നുണ്ടന്നാണ് അറിയുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കളും പഴയകാല മാണി ഗ്രൂപ്പ് നേതാക്കളും സഭയും വരെ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾക്കു മുൻപിൽ പോലും ജോസ്.കെ.മാണിയും ,പി.ജെ .ജോസഫും വിട്ടുവീഴ്ചക്കു തയ്യാറായില്ല.
ഇന്നോ നാളെയോ പിളർപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കളിൽ നിന്നും വ്യക്തമാകും.
ഇന്നോ നാളെയോ പിളർപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കളിൽ നിന്നും വ്യക്തമാകും.
എന്നാൽ യു. ഡി. എഫ്.ന്റെ മിന്നുന്ന വിജയത്തിന്റെ സാഹചര്യത്തിൽ ഇനി വരുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ക്ഷീണവും നാണക്കേടും ഉണ്ടാക്കുന്ന തീരുമാനത്തിനെതിരെ പിളർപ്പ് വിരുദ്ദ വിഭാഗവും രംഗത്തുണ്ട്.
നേതാക്കളുടെ അധികാര മോഹത്തിൽ പാർട്ടി തകർന്നു പോകാതിരിക്കുവാൻ അവസാന ശ്രമത്തിലാണ് മാണിയുടെ പഴയ വിശ്വസ്തരായ നേതാക്കളും.
എന്തായാലും കെ.എം മാണിയുടെ മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ വാക്കുകൾ അന്വർദ്ദമായിരിക്കുകയാണ്.
എന്തായാലും കെ.എം മാണിയുടെ മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ വാക്കുകൾ അന്വർദ്ദമായിരിക്കുകയാണ്.
വളരും തോറും പിളരും.പിളരും തോറും വളരും...
എന്നാൽ ഇനി പിറന്നാൾ വളരുമോ എന്ന് കണ്ടറിയാം
No comments: