പുശ്ചമാണ് ഹിന്ദിയോട്: കൊടിക്കുന്നിലിനെ ശകാരിച്ച് സോണിയ

സോണിയ ഗാന്ധിക്ക് ഹിന്ദി അലർജി: കോടീക്കുന്നിൽ ഇഗ്ളീഷിലോ മലയാളത്തിലോ സത്യ പ്രതിജ്ഞ ചെയ്യാതിരുന്നത് ചോദ്യം ചെയ്ത് സോണിയ. ഇതെന്തു സമത്വമെന്ന് സോഷ്യൽ മീഡിയയും ചോദിക്കുന്നു.

ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സോണിയാഗാന്ധിയുടെ ശകാരം. സ്വന്തം ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്താൽ പോരായിരുന്നോ എന്ന് ചോദിച്ച സോണിയാഗാന്ധി രാഷ്ട്രഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തതിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇത് സോണിയ ഗാന്ധിയുടെ അസഹിഷ്‌ണതക്കുദാഹരണമാണെന്നു രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടി കാട്ടുന്നു.

ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന് പിറകെയാണ് പ്രൊടൈം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രഭാഷയായ ഹിന്ദിയിലായിരുന്നു കൊടിക്കുന്നിൽ സത്യവാചകം ചൊല്ലിയത്. ഇതിനെ ബിജെപി അംഗങ്ങളടക്കമുള്ളവർ കയ്യടിച്ച് സ്വീകരിച്ചു. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചതത്രെ!സോണിയയുടെ അതൃപ്തി കണക്കിലെടുത്ത് ഹിന്ദിയിൽ സത്യവാചകം ചൊല്ലാൻ തയ്യാറായി വന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ തുടങ്ങിയ അംഗങ്ങൾ പിന്നീട് മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.

ഇതോടെ കോൺഗ്രസ്സ് സംഘടനാ സംവിധാനം തീർത്തും ദുർബലമായതായാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്.  ഇത്തരം വിഷയങ്ങളെല്ലാം പാർലമെറ്ററി പാർട്ടി യോഗം കൂടിയിരുന്നു തീരുമാനിക്കാം.  ഹിന്ദിയെ വെറുക്കുന്നുവെങ്കിൽ അത് അപ്പോൾ തന്നെ അംഗങ്ങളോട് പറഞ്ഞു പരിഹരിക്കാം.  ഫ്ലോറിൽ ഭാഷയുടെ പേരിൽ ഒരംഗത്തിനെ പരസ്യമായി ശകാരിക്കുന്നത് തികച്ചും തെറ്റായ ധാരണ പരത്തുന്നതാണ്. ഇന്ത്യ ഒന്നാണ്, എല്ലാവരും ഒന്നാണ് എന്ന് നാഴികക്ക് നാൽപതു വട്ടം പ്രസംഗിക്കുകയും ഭാഷ, വേഷം, രൂപം, നിറം, ജാതി, മതം ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഭാരതത്തിലെ ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്നത് സോണിയ തുടരുകയാണ്.

കോൺഗ്രസ്സ് ഭരണ കാലത്തു മലയാളികളെ മദ്രാസികൾ എന്നായിരുന്നു വിളിക്കുന്നത്.  എന്നാൽ ഈ സംസ്കാരമൊക്കെ മാറിയത് മോദി വന്നതിനു ശേഷമാണെന്ന് പറയാതിരിക്കാൻ പെൻ ന്യുസിനെ ആവുന്നില്ല.

1 comment:

  1. പേന ന്യൂസിന് എന്തറിയാം...വിദ്യാഭ്യാസം ഇല്ലാതിരുന്ന വടക്കേ ഇന്ത്യക്കാർ...തെക്കേ ഇന്ത്യക്കാരെ മുഴുവനും വിളിച്ചിരുന്നത് മദിരാശി എന്നായിരുന്നു...കുറെ വിവേകം ആയപ്പോൾ മലയാളിയെ മലബാറിയെന്നും തെലുങ്കനെ കാട്ടിയെന്നും, മദിരാശി പിന്നെയും മദിരാശിയും ആയി തുടർന്ന്...ഇപ്പോൾ മനസിലായി തെക്കേ ഇന്ത്യ ഇന്ത്യയുടെ ഭാഗം ആണെന്ന്, എങ്കിലും നമ്മുടെ ശ്രീ അയ്യപ്പ ഭഗവാനും, ശ്രീ മുരുക ഭഗവാനും അവർക്കു ദ്രാവിഡ ദൈവങ്ങൾ ആണ്!!! കോൺഗ്രസ്സിന്റെ പേര് എന്തിനു വലിച്ചിഴക്കുന്നു എന്ന് ഏവർക്കും അറിയാം!!!ഏതായാലും ഈ വിവരം അവർക്കു വെച്ചത് അഞ്ചു വര്ഷം കൊണ്ടാണെന്നു പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് ഒരു പെരുപ്പുണ്ടാകും അത്ര തന്നെ..ചരിത്രം ആകില്ല!!!

    ReplyDelete

Powered by Blogger.