ഇല്ല... കെ കോ ചെയർമാൻ ഇങ്ങനല്ല
ഇടുക്കി / തൊടുപുഴ: ജോസ് കെ മാണിയെ കേരള. കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇനി ഒരുത്തരവ് ഉണ്ടാകും വരെയാണ് സ്റ്റേ.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ മനോഹരന്‍ നടുവിലേടത്ത്, ഫിലിപ് സ്റ്റീഫന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇല്ല...ഞങ്ങടെ ചെയർമാൻ ഇങ്ങനല്ല... എന്ന വാദം അംഗീകരിക്കുകയായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന് ഇത് വലിയ തിരിച്ചടിയാണ്.
No comments: