മിസ്റ്റർ വെങ്കിട്ടരാമൻ നിങ്ങൾക്ക് എന്തു കൊണ്ട് ഈ ബുദ്ധിതോന്നിയില്ല
ആയിരം കുരിശിന് അര ശൂലം പോരെ?ദേവികുളം സബ് കലക്ടർ ആയിരുന്ന യുവ ഐ. എ. എസ്സ് ഓഫീസർ ശ്രീ രാം വെങ്കിട്ട രാമനോട് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്ന ചോദ്യമാണ് ഇത്.
മൂന്നാറിൽ ഏക്കറുകണക്കിന് വരുന്ന റവന്യൂ ഭൂമി കയ്യേറിയപ്പോൾ അത് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ ഭരണകൂട മാഫിയകൾക്കെതിരെ പോരാടി മുന്നോട്ടു പോകുമ്പോൾ ആയിരുന്നു കുരിശു വച്ചുള്ള കയ്യേറ്റവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി
ആ കയ്യേറ്റത്തിന്റെ കുരിശ് എടുത്ത് മാറ്റാൻ നടപടിയുമായി മുന്നോട്ടു പോയ ദേവികുളത്തിന്റെ പ്രിയ കളക്ടറെ കയ്യേറ്റ മാഫിയയ്ക്ക് ഒപ്പം നിന്ന് കൊണ്ട് കുരിശ് എന്തു പിഴച്ചു എന്ന ഡയലോഗുമായി ആണ് ഭരണകൂടം തള്ളിയത് മലയാളി മറന്നു കാണില്ല. ആ കയ്യേറ്റ കുരിശ്ശിന് അവകാശികൾ ആകാൻ പോലും ഒരു സഭയും വിശ്വാസികളും മുന്നോട്ടു വന്നില്ലെങ്കിലും മുഖ്യമന്ത്രി കുരിശ് എന്തു പിഴച്ചു എന്ന ഒറ്റ ഡിലോഗുമായി അത് ഏറ്റെടുത്തു?
തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാൻ ഇറങ്ങി തിരിച്ച ശ്രീ രാംവെങ്കിട്ടരാമനെ മൂന്നാർ മലനിരകളിൽ നിന്ന് ഒഴിപ്പിച്ച സർക്കാർ ഉത്തരവും ചരിത്രം.
എന്നാൽ വീണ്ടും കേരളത്തിന്റെ പല മലകളും കുരിശ് വച്ച് മാഫിയകൾ കയ്യേറ്റം തുടരുകയും മാധ്യമങ്ങൾ വാർത്ത രചിക്കുകയും ചെയ്‌തെങ്കിലും കുരിശ്ശിൽ തൊടാൻ ഒരു ഉദ്യോഗസ്ഥരും ധൈര്യപ്പെട്ടില്ല.
ഒടുവിൽ പാഞ്ചാലിമേട്ടിൽ നടന്ന കയ്യേറ്റത്തിൽ സർക്കാർ പതിവ് മൗനം പാലിച്ചു.
തീവ്ര ഹിന്ദു നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സംഘ്പരിവാർ കുടുമ്പത്തിൽ നിന്നും കലഹിച്ചു പുതിയ സംഘടനയുമായി വന്ന പ്രവീണ് തൊഗോഡിയ യുടെ സംഘടന യായ എ. എച്ച്. പി.എന്ന സംഘടന വിഷയം ഏറ്റെടുത്തത് വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റാൻ കാരണമായി.
എ. എച്ച്. പി.യുടെ കേരളത്തിലെ പ്രമുഖ സംഘാടകനും ഹിന്ദു ഹെൽപ്പ് ലൈൻ നേതാവുമായ പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം പാഞ്ചാലിമേട് സന്ദർശിക്കുകയും കുരിശ് മാറ്റാൻ സർക്കാർ തയ്യാറാകാത്ത പക്ഷം തങ്ങൾ അതിന് തയ്യാറാകുമെന്നു ഭീഷണി കൂടി മുഴക്കി ഉടൻ അവരുടെ യുവജന വിഭാഗം പ്രവർത്തകർ എത്തി കുരിശ്ശിനൊപ്പം ശൂലം കൂടി നാട്ടി.
ഇതോടെ ശബരിമലയിൽ കൈപൊള്ളിയ സർക്കാർ
ഒരു വശത്ത് പ്രീണനവും മറുവശത്ത് പീഡനവും എന്ന അപവാദത്തിൽ നിന്നും തലയൂരാൻ ഉടൻ തന്നെ പാഞ്ചാലിമേട്ടിലെ കുരിശും മറ്റു കയ്യേറ്റങ്ങളും ഒഴുപ്പിക്കാൻ ഉത്തരവ് ഇറക്കി.
സംഘ് പരിവാർ രാഷ്ട്രീയത്തിന് വളം വയ്ക്കുന്ന നിലപാടുകൾ ആണ് സർക്കരിനെന്ന മുന്നണിക്കും പുറത്തുമുള്ള ആരോപണത്തെ നേരിടുന്നതിനുള്ള മുഖ്യമന്ത്രിയുടെ നടപടിയായും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
ന്നാൽ കുരിശു കൃഷിക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ ഇപ്പോൾ വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്
No comments: