നിരന്തരം രാജ്യ ദ്രോഹം വിളമ്പി ഏഷ്യാനെറ്റ്: പൂക്കളെ സ്നേഹിച്ച തീവ്രാദി, നക്സലിന് വീരമൃത്യു: പട്ടാളക്കാരൻ ചത്തു, ജയിച്ച ഇന്ത്യ തോറ്റു
ഏഷ്യ നെറ്റ് റോക്സ്: ജയിച്ച ഇന്ത്യയെ തോൽപ്പിച്ച് കളഞ്ഞു.ഇന്നലത്തെ ഇന്ത്യ അഫ്ഗാൻ ക്രിക്കറ്റ് മത്സരത്തിലാണ് കടുത്ത രാജ്യ ശത്രുത പരത്തുന്ന കള്ള വാർത്തയുമായി ഏഷ്യനെറ്റ് അവസാനം എത്തുന്നത്. ഇത് അവസാനിപ്പിക്കണം. കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ ചാനലിനെതിരെ നടപടി എടുക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു തുടങ്ങി.
ഇന്നലെ അഫ്ഗാൻ ക്രിക്കറ്റ് ടീമിനോട് ഇന്ത്യ ജയിച്ചിരുന്നു. ആവേശകരമായ ഏറ്റുമുട്ടലിലാണ് ഇന്ത്യ അവസാന ഓവറിൽ ജയിച്ചത്. നല്ല ക്രിക്കറ്റിന്റെ മനോഹരമായ രംഗങ്ങളായിരുന്നു കളത്തിൽ. അതിന്റെ മുഴുവൻ രസം കളയുന്ന രീതിയിലാണ് ഏഷ്യ നെറ്റ് വാർത്ത പ്രചരിപ്പിച്ചത്. ജയിച്ചിട്ടും ഇന്ത്യ തോറ്റു എന്ന് മിനുട്ടുകൾ നീണ്ട ചർച്ച ചെയ്യാൻ ഒരു ഉളുപ്പും അവർക്കു തോന്നിയില്ല. ലോകം മുഴുവൻ വിജത്തിൽ ആഘോഷിക്കുമ്പോൾ കള്ള വാർത്ത കൊടുത്ത് ആനന്ദിക്കുന്ന ഒരു തരം ഞരമ്പ് രോഗം. കൊടിയ ഇന്ത്യ വിരുദ്ധതയാണ് ഏഷ്യ നെറ്റ് പ്രചരിപ്പിക്കുന്നത്. ഈ ചാനെൽ ബാൻ ചെയ്യേണ്ട കാലം കഴിഞ്ഞു.
നേരത്തെ കേരളത്തിൽ നിന്നറസ്റ്റു ചെയ്ത തീവ്ര വാദി പൂക്കളെയും, പുഴുക്കളേയും സ്നേഹിക്കുന്ന പാവം എന്ന് വാഴ്ത്തിയിരുന്നു. ഇന്ത്യൻ സൈന്യം നക്സലുകളെ കൊല്ലുകയും അവർ നമ്മുടെ ചില ജവാന്മാരെ മൃത്യുവിനിരയാക്കുകയും ചെയ്തപ്പോൾ കൊടുത്ത വാർത്ത ഇങ്ങനെയായിരുന്നു. "നക്സലുകൾക്കു വീരമൃത്യു: ജവാൻ മരിച്ചു". കൂടാതെ വ്യംഗ്യാർത്ഥത്തിൽ രാഷ്ട്ര പതിയെ അവമതിക്കുക, പ്രധാനമന്ത്രിയെ അവഹേളിക്കുക, കേരള മുഖ്യ മന്ത്രിയെ കരി വാരി തേക്കുക തുടങ്ങി രാജ്യ ദ്രോഹം മാത്രം വിളമ്പുന്ന ഒരു ചാനലായി മാറിയിരിക്കുകയാണ് ഏഷ്യനെറ്റ്. കേന്ര സർക്കാർ നാട്ടിലെ പാവങ്ങൾക്കായി ചെയ്യുന്ന വിവിധ പദ്ധതികളെ താറടിക്കുക, അതിനെതിരെ ജന രോഷം പടച്ചു വിടുക തുടങ്ങിയ കലാപരിപാടികൾ തുടങ്ങിയിട്ട് നാളുകളായി. അയ്യപ്പ ഭക്തരെ ഏഷ്യനെറ്റ് അക്രമി സംഘം എന്ന് വിളിച്ചത് കേരളക്കര മറന്നിട്ടില്ല.
ഇന്ത്യയുമായി ഏറ്റവും സൗഹൃദത്തിൽ കഴിയുന്ന രാജ്യമാണ് അഫ്‌ഗാനിസ്ഥാൻ. നാം അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഒരു തരത്തിലുമുള്ള ശത്രുതയില്ല. അഫ്ഗാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അഫ്ഗാൻ എന്ന രാജ്യത്തോട് നമുക്കു ബഹുമാനം കൂടുകയേ ഉള്ളൂ. തോറ്റിരുന്നെങ്കിൽ നാം ഇന്ത്യൻ കളിക്കാരെ കുറ്റം പറയുമായിരുന്നെന്നു മാത്രം. മാത്രമല്ല ക്രിക്കറ്റ് കളിയിൽ ഇത്രയധിക ശത്രുത പുലർത്താൻ തക്ക വണ്ണം എന്താണുള്ളത്. ശ്രമിച്ചത് മതപരമായ വേർതിരിവുണ്ടാക്കാനാണ്. എന്നാൽ അതുപോലും സാധ്യമല്ല. ഇന്ത്യയ്ക്ക് വേണ്ടി ആ സമയം കളിച്ചിരുന്നത് മുഹമ്മദ്‌ഷമി ആയിരുന്നു. ഷമി ഇന്ത്യയിലെ 130 കോടി ജനതയുടെ കണ്ണിലുണ്ണിയാണ്.
വളരെ സൗഹാർദ്ദത്തിൽ കഴിയുന്ന രാജ്യങ്ങളെ തമ്മിൽ അടിപ്പിക്കുക. സാഹോദര്യത്തോടെ കഴിയുന്ന ജാനങ്ങൾക്കിടയിൽ വിദ്വെഷത്തിന്റെ വിത്തുകൾ പാകുക, ഇതിനൊന്നും ഒരു മാധ്യമം മുന്നോട്ടു വരരുത്. നമുക്ക് പാകിസ്ഥാനോട് ചില പ്രശ്നങ്ങളുണ്ട്. എന്നാൽ അഫഗാനിസ്ഥാനുമായോ, ബംഗ്ളാദേശുമായോ, മറ്റേതെങ്കിലും ഒരു രാജ്യമായയോ ഒരു ശത്രുതയുമില്ലെന്നു മാത്രമല്ല, നമ്മുടെ സിദ്ധാന്തം "ലോക സമസ്ത സുഖിനോ ഭവന്തു" എന്നാണെന്ന് ഏഷ്യ നെറ്റിന് പറഞ്ഞു കൊടുക്കാൻ സമയം ഏറെ വൈകി.
ഈ ദുഷിച്ച മാധ്യമ വ്യഭിചാരത്തിനെതിരെ ഭരണകൂടം വിരലുയർത്തിയില്ലെങ്കിൽ അത് വലിയ അരാജകത്വമായി മാറും. തെറ്റായ കാര്യങ്ങളെ വിമർശിക്കാം, പക്ഷെ കള്ളങ്ങൾ ഒന്നിന് പുറകെ ഒന്നായി പടച്ചു വിടരുത്. ജനം മാധ്യമ പുന്യാളൻമാരെക്കാൾ മിടുക്കരാണെന്നോർക്കുക!!!!
No comments: