സഖാവ് കോടിയേരി ശബരിമല കേസുകൾ ഓർക്കുന്നുണ്ടോ? മക്കൾ ഒളിവിൽ പോയതിനു മാതാ പിതാക്കളെ പോലീസ് പീഡിപ്പിച്ചത്? താങ്കളുടെ മകൻ എവിടെ?
മകൻ ബിനോയി കോടിയേരി ഒളിവിലാണ്. ബിനോയ് ഒരു സാധാരണ മനുഷ്യനല്ല. ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും, ഒരു കുഞ്ഞു സമ്മാനം കൊടുക്കയും ചെയ്ത വ്യക്തി. അതിലുപരി ഒരു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ അരുമ സന്താനം. ആ സെക്രട്ടറിയുടെ മകനാണ് ഒളിവിൽ പോയത്. പണ്ടത്തെ പോലെ ഇതൊരു ചെക്ക് കേസല്ല. ബലാൽസംഗം, റിയൽ ചീറ്റിങ്ങ്, ഭീഷണി പ്പെടുത്തൽ, സ്ത്രീ നവോദ്ധാനം അങ്ങനെ നിരവധി വിഷയങ്ങൾ. തന്റെ മകൻ ഒളിവിൽ പോയെന്ന് (വീട്ടിലെ ക്രിമിനൽ കേസ് പ്രതി എവിടെ എന്നറിയില്ലെന്ന്) അറിഞ്ഞു തന്നെ ഒരു സംസ്ഥാന സർക്കാരിലെ പോലീസിന്റെ മുഴുവൻ സംരക്ഷണയിലും വന്നിരുന്നു പത്ര സമ്മേളനം നടത്തുന്ന വ്യക്തി. താങ്കളെ പോലീസ് ചോദ്യം ചെയ്താൽ മകൻ എവിടെ എന്നറിയാമെല്ലോ!
ശബരി മല വിഷയത്തിൽ ആരോ പറഞ്ഞു, ഒരു തെളിവുമില്ലാതെ കേസിൽ ഉൾപ്പെടുത്തിയ നിരവധി ചെറുപ്പക്കാർ അങ്ങ് ദൂരെ പത്തനംതിട്ട ജില്ലയിൽ ഉണ്ടായിരുന്നു. ഒളിവിൽ പോയ ചെറുപ്പക്കാരുടെ വീടുകളിൽ നിരന്തരം പോലീസ് കേറി മേഞ്ഞു. പല മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിപ്പിച്ചു. മകനെവിടെ? അകത്തിടുമെന്നു ഭീഷണിപ്പെടുത്തി. അതൊക്കെ അന്ന് നിയമവഴി ആയിരുന്നു. ഇന്ന് തന്റെ സ്വന്തം മകൻ ഒളിവിൽ പോയപ്പോൾ ആ നിയമ വഴി ഒന്നും സ്വീകാര്യമല്ലേ? അതൊരു പൊതു കാര്യമായിരുന്നു. ഒരു വിപ്ലവം. ഇതോ? ഒരു സ്വകാര്യ വിഷയം. ബലാത്സംഗം!!!!
മകൻ ഒളിവിൽ പോയെങ്കിൽ അച്ഛനെയും അമ്മേയെയും ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നാണ് അന്ന് പറഞ്ഞത്. അതെ ന്യായം വച്ച് പോലീസ് ഇന്ന് പ്രവർത്തിക്കുന്നുണ്ടോ? ബിനോയ് കോടിയേരി എവിടെയെന്നു താങ്കൾക്ക് അറിയില്ലെന്ന് പറയുന്നത് കേരളത്തിലെ ഏതെങ്കിലും അംഗൻവാടി കുട്ടികളെങ്കിലും വിശ്വസിക്കുന്നുണ്ടോ?
ഒരു പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്കു എന്ത് വിലയാണുള്ളത്?

No comments: