ചർച്ച ചെയ്യാം ചർച്ച ചെയ്യാം: പാകിസ്ഥാൻ, ചർച്ച ചെയ്യാം ചർച്ച ചെയ്യാം: കാശ്മീർ വിഘടന വാദികൾ
എന്തായാലും, മധുരമനോജ്ഞമായ ഓഫാറുകൾ കേട്ട് ഞെട്ടി ഇരിക്കുകയാണ് ഇന്ത്യൻ ഭരണകൂടം എന്ന് പറയാം. സത്യത്തിൽ എന്ത് ചർച്ച ചെയ്യാനാണ്. കാശ്മീർ ഒരു ഇന്ത്യൻ സ്റ്റേറ്റ് ആണ്. ഒരു വാക്കുപോലും മിണ്ടാതെ കാശ്മീർ വിഘടനവാദം ഉപേക്ഷിച്ചു താന്താങ്ങളുടെ നിലനില്പിനും, വികാസത്തിനുമായി രണ്ടു കൂട്ടരും തയ്യാറായിക്കോളണം.
പണ്ട് ചർച്ച ചെയ്യാം, ചർച്ച ചെയ്യാം എന്ന് മോദി പറഞ്ഞപ്പോൾ ഇമ്രാൻ ഖാൻ പറഞ്ഞത് അടുത്ത സർക്കാർ വരട്ടെ. താങ്കളോട് ചർച്ചയില്ല. അത് തന്നെയാണ് വിഘടന വാദികളും പറഞ്ഞത്. അതോടെ ഇന്ത്യ ചർച്ച അവസാനിപ്പിച്ചു ബാൽകോട്ടേക്കും, പുൽവാമയിലേക്കുമൊക്കെ ബോംബും തോക്കുമായി കേറി.
പട്ടാളത്തിനെ കല്ലെറിഞ്ഞാൽ എറിയുന്നവരെ ദാക്ഷണ്യമില്ലാതെ കൊന്നൊടുക്കും. അതിർത്തി കടന്നു ഭീകരവാദം വിളയിച്ചാൽ അതിർത്തി കടന്നു ബോംബിടും. പാകിസ്ഥാനിലെയും, കാശ്മീരിലെയും ജനങ്ങളോട് മാത്രമാണ് ഇന്ത്യക്കു പ്രതിപത്തി. തീവ്രവാദികളോടും, അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തോടും ഒരു ചർച്ചയും ആവശ്യമില്ല. ഈ തീരുമാനം അഭിനന്ദനീയമാണ്.
സ്ഥിതിഗതികൾ മാറിയതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ വിഘടന വാദികളെ നിർബന്ധിച്ചതെന്നു കാശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. സൈന്യത്തിനെതിരെയുള്ള കല്ലെറ് പോലെയുള്ള കാര്യങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ് . യുവാക്കളുടെ ജീവൻ നഷ്ടമാകുന്നത് സഹിക്കാൻ കഴിയാത്തതിനാലാണ് അത്തരമൊരു തീരുമാനത്തിൽ ഹൂറിയത്ത് വിഭാഗം എത്തിയത് . ഒരിക്കൽ രാം വിലാസ് പാസ്വാനുമായി ചർച്ച നടത്താൻ തീരുമാനിക്കുകയും ,എന്നാൽ പിന്നീട് അത് മുടക്കിയവരും തന്നെയാണ് ഇന്ന് ചർച്ചയ്ക്ക് മുൻ കൈ എടുത്തിരിക്കുന്നതെന്നും സത്യപാൽ മാലിക് കൂട്ടിച്ചേർത്തു.
അമിത് ഷാ ആഭ്യന്തര മന്ത്രിയായത് വെറുതെയല്ലെന്നാണ് വിലയിരുത്തൽ. കാശ്മീർ സ്റ്റേറ്റിന്റെ പ്രത്യേക ചുമതല ആഭ്യന്തര മന്ത്രിക്കാണ്. അതിർത്തി സൂക്ഷിക്കുന്നതിന്റെ ചുമതലയും ആഭ്യന്തര മന്ത്രിക്കാണ്. കടുത്ത തീരുമാനങ്ങളെ ഉണ്ടാകൂ. ബോംബ് വെക്കുന്നവരെയും, കല്ലെറിയുന്നവരെയും സെല്ലിലിട്ട് പാലും മുട്ടയും ഒന്നും കൊടുക്കാൻ പോകുന്നില്ല. ഈ സന്ദേശം നന്നായി കൈമാറിയിട്ടുണ്ട്. ഇതാണ് വിഘടനവാദികളെ അലോസരപ്പെടുത്തുന്നത്. ഇതാണ് ഇത്ര പെട്ടെന്ന് സർക്കാരുമായി ചർച്ച എന്ന നിലയിലേക്ക് വിഘടന വാദികളെ എത്തിച്ചതെന്നാണ് സൂചന .
വിഘടനവാദികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ ഭീകരവാദികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായങ്ങള്‍ നല്‍കിയിരുന്ന നിരവധി പേര്‍ അറസ്റ്റിലായിരുന്നു. എന്‍ഐഎ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരം ആളുകളെ പിടികൂടിയിരുന്നു.
No comments: