നിങ്ങളുടെ ലാത്തികൾക്കു ബീജമുണ്ടായിരുന്നെങ്കിൽ ഞാൻ ആയിരം കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു

കെ ആർ ഗൗരിയമ്മ: കേരളത്തിന്റെ പെൺ കരുത്ത്.  നൂറു വർഷങ്ങൾക്കു മുൻപ് ജനിച്ച് ഇന്നും ജീവിക്കുന്ന കെ ആർ ഗൗരിയമ്മ കേരള ചരിത്രത്തിലെവിടയും ദൃശ്യമാകുന്ന ഒരു ഉത്തമ വനിതയാണ്. അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും മൂർത്തി രൂപം. അനുകമ്പയുടെയും, പരിലാളനത്തിന്റെയും, സ്നേഹത്തിന്റെയും, സഹിഷ്ണുതയുടെയും പര്യായം.  ഗൗരിയമ്മ എല്ലാമാണ്. നല്ലതിന് നല്ലതു. ചീത്തക്കു ചീത്ത.  പടവെട്ടിയത് കരുണാകരനോട്.   

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ എന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു

ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു്  ജനിച്ചതു്. തിരൂരിലും  ചേർത്തലയിലും സ്കൂൾ വിദ്യാഭ്യാസം.  എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദം  തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദം. 

1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്. 1957,1967,1980,1987,2001 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും  അംഗമായിരുന്നു. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു.

No comments:

Powered by Blogger.