നായര് പിടിച്ച പുലിവാലല്ല .ഇമ്രാൻ പിടിച്ച പുലിവാല് .
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പിടിച്ചത് വെറും വാലല്ല പുലിവാലാല് തന്നെയാണ് .ഇമ്രാൻ ഖാൻ ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച വിഷയം. വിഖ്യാതനായ ലബനീസ്- അമേരിക്കന്‍ കവി ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ എന്ന് പറഞ്ഞ് രബീന്ദ്രനാഥ ടാഗോറിന്റെ കവിതാ ശകലങ്ങളാണ് ഇമ്രാൻ ട്വീറ്റ് ചെയ്തത് .ഇതോടെ വൻതോതിൽ പരിഹാസങ്ങൾ പാക് പ്രധാനമന്ത്രിയെ തേടിയെത്തുകയാണ് .ഇമ്രാൻ ഖാന്റെ ലോക വിവരത്തെ പരിഹസിച്ചുള്ള ട്രോളുകളാണ് എങ്ങും .ഇത് വരെയും ഇമ്രാൻ ഖാൻ ട്വീറ്റ് പിൻവലിച്ചിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം
No comments: