ശബരിമല വിഷയത്തിൽ സ്വകാര്യ ബിൽ .കയ്യടി നേടി എൻ കെ പ്രേമചന്ദ്രൻ
പുതിയ ലോക്‌സഭയുടെ ആദ്യ ദിനങ്ങളിൽ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചു കയ്യടി നേടുകയാണ് എൻ കെ പ്രേമചന്ദ്രൻ .മികച്ച പാര്ലമെന്റേറിയൻ പുരസ്‍കാരം ലഭിച്ചിട്ടുള്ള പ്രേമ ചന്ദ്രൻ ഇക്കുറി കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ശബരിമല വിഷയത്തിൽ ഇത്തരത്തിൽ ലോക്‌സഭയിൽ നീക്കം നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് .സോഷ്യൽ മീഡിയയിൽ പ്രേമചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമെന്റുകളും പോസ്റ്റുകളും വരുന്നുണ്ട് ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍ ) ബില്‍ 2019 എന്ന പേരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വാകാര്യ ബില് കൂടിയാണ് .സ്ത്രീ പ്രവേശനത്തിലൂടെ ശബരിമല ക്ഷേത്രത്തിലുണ്ടായിരിക്കുന്ന ആചാരാനാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തത്സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നതാണു ബില്ലിന്റെ ഉള്ളടക്കം .ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിനറങ്ങിയ സംഘപരിവാർ സംഘടനകളും ബിജെപിയും ഇതോടെ ഏറെ സമ്മർദ്ദത്തിലായി എന്നതാണ് പൊതുവെ ഉള്ള വിലയിരുത്തൽ .പ്രേമചന്ദ്രന്റെ ഈ നീക്കം പൊതു ജനമധ്യത്തിൽ എങ്ങനെയാണ് ബിജെപി വിശദീകരിക്കുക എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്
No comments: