സർക്കാർ ശമ്പളം ഇനി പൂർണമായും ട്രഷറി വഴി .നെറ്റ് ബാങ്കിങ്ങ് സൗകര്യവും ഏർപ്പെടുത്തും
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ മാസ ശമ്പളം ഇനി പൂർണമായും ട്രഷറി വഴി മാത്രമാക്കാൻ തീരുമാനമായി .ജൂലൈ 1 മുതൽ പ്രാവർത്തികം ആക്കാനാണ് തീരുമാനം .മാസം 2500 കോടി രൂപയാണ് ശമ്പളയിനത്തിൽ ചെലവാക്കപ്പെടുന്നത് .മാസത്തിന്റെ ആദ്യ ആഴ്ചകളിൽ ട്രഷറിയിൽ അനുഭവപ്പെടുന്ന പണ ദൗർലഭ്യം പരിഹരിക്കുവാൻ കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എന്നറിയുന്നു .ജീവനക്കാർ പിൻവലിക്കാതെ അക്കൗണ്ടിൽ ഇട്ടിരിക്കുന്ന പണം ട്രഷറിയിൽ ഉണ്ടാവുന്നത് പണ ദൗർലഭ്യം ,കുറയ്ക്കും ഇതിനായി എല്ലാ സർക്കാർ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി.ശമ്പളം വന്നതിനു ശേഷവും മാസാദ്യം പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നവർക്കു പ്രത്യേക പലിശ നിരക്ക് ഏർപ്പെടുത്താനും ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട് ചെക്ക് വഴിയും നെറ്റ് ബാങ്കിങ്ങ് മുഖേനയും ജീവനക്കാർക്ക് പണം പിൻവലിക്കാം .നേടി ബാങ്കിങ്ങ് സൗകര്യത്തോടെ അക്കൗണ്ടിലെ പണം മറ്റു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനും സാധിക്കും
No comments: