വിഷയം സത്യമാണെങ്കിൽ സ്വന്തം കുഞ്ഞിനെ തള്ളിപ്പറയുന്ന അച്ഛൻ കൊടും ക്രൂരൻ തന്നെ. പരാതി കിട്ടിയിട്ടും പരിഹരിക്കാൻ ശ്രമിക്കാത്ത പാർട്ടി ഒരു കൗരവ സഭ തന്നെ

ബിനോയ് കോടിയേരി വിഷയം, നേതാക്കൾ പറയാൻ ശ്രമിക്കുന്നത് പോലെ പാർട്ടിക്ക് വെളിയിൽ നടക്കുന്ന ഒരു സംഭവം മാത്രമല്ല.  ആരോപണം ഉന്നയിച്ച സ്ത്രീ കൃത്യമായും, വ്യക്തമായും, പടിപടിയായുമാണ് രംഗത്തു വന്നിട്ടുള്ളതു.  വിഷയത്തിൽ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ ഉണ്ട്.

1. ബിനോയിയുടെ മകളുടെ മെയിന്റനനൻസ് ആവശ്യപെട്ടു വക്കീൽ മുഖാന്തിരം കത്തയച്ചിരുന്നു.  ഇത്തരം വിഷയങ്ങളിൽ ചെയ്യാവുന്ന നിയമപരമായ ആദ്യ നടപടിയാണത്.  അതിനു മറുപടി ബിനോയി അയച്ചിട്ടുണ്ടോ? അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. വക്കീൽ നോട്ടിസ് ഭീഷണിയാണെന്ന് പറഞ്ഞു പോലീസിൽ ഏൽപ്പിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്.  വക്കീൽ നോട്ടിസ് അയച്ചു എന്ന കാരണം പറഞ്ഞു എങ്ങനെ പൊലീസിന് കേസെടുക്കാനാകും?

2 . ബിനോയ് കോടിയേരിയ്ക്കെതിരെ രണ്ട് മാസം മുൻപ് തന്നെ ബീഹാർ സ്വദേശിനി സിപിഎമ്മിനു പരാതി നൽകിയിരുന്നു. ജൂൺ 13 നാണ് യുവതി നൽകിയ പരാതിയിൽ മുംബൈ പൊലീസ് ബിനോയിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് . അതിനും വളരെ മുൻപേയാണ് യുവതി സിപിഎം നേതൃത്വത്തിനു പരാതി നൽകിയത് . ഈ പരാതിയിൽ സിപിഎം ചർച്ചയും നടത്തി. പക്ഷെ അണികൾ അറിഞ്ഞില്ല.  മാധ്യമങ്ങൾ അറിഞ്ഞില്ല.  വിഷയത്തിന്റെ ഗൗരവം അനുസരിച്ച്, പാർട്ടി സെക്രട്ടറിയുടെ മകനെതിരെ യുവതി അയച്ച പരാതി കളവാണെന്നും, അത് മാധ്യമങ്ങളെ അറിയിക്കുകയാണെന്നും പ്രസ്താവിച്ചില്ല. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് യുവതി നൽകിയ പരാതി. അപ്പോൾ തീർച്ചയായും ഈ നാളുകളിൽ വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടത്തിയിട്ടുണ്ടാകും.

3. ബീഹാർ വനിതയുടെ പെൺ കുട്ടി ബിനോയിയുടേതാണെന്ന് തെളിഞ്ഞാൽ ഒരു ധാർമിക മൂല്യങ്ങളുമില്ലാത്ത ഒരു കുടുംബം എന്ന നിലയിൽ കോടിയേരി അധപധിക്കും?  ഒരു മൂർഖൻ പാമ്പിന് പോലും തന്റെ കുഞ്ഞു എത്ര പ്രിയപ്പെട്ടതാണ്.  പൂച്ചയും, പട്ടിയും ഒക്കെ തന്റെ കുഞ്ഞിനെ എത്ര കരുതലോടെ നോക്കുന്നു.  താൻ ജന്മം കൊടുത്ത കുട്ടിക്ക് ആഹാരവും വസ്ത്രവും എന്ന മിനിമം ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ഒരു പിതാവ് ക്രൂര ജന്തുക്കൾക്കും താഴെയാണ്.  ഇത്തരക്കാരാണ് സമൂഹത്തിലെ കൊടും ക്രിമിനലുകൾ

No comments:

Powered by Blogger.