ബി ജെ പി ക്കാരാരെങ്കിലും കേരളത്തിലുണ്ടോ? സൗമ്യ മരിച്ചു. കുരിശു കയ്യേറ്റം, കർഷക ആത്മഹത്യ, അവിഹിത ഗർഭം. മിണ്ടാട്ടമില്ലാത്തതെന്തേ?
കേരള ബിജെപി എവിട? ആരാണ് പ്രസിഡണ്ട്? ആരാണ് സെക്രട്ടറി മാർ? ആരാണ് സംഘടനാ സെക്രട്ടറി? എന്താണ് വിഷയങ്ങൾ ഏറ്റെടുക്കാത്തത്? എന്താണ് സമരങ്ങൾ നടക്കാത്തത്? എന്തൊരു മൗനമാണിത്? എന്താണ് കാരണം? പണവും ബന്ധങ്ങളുമാണോ മൗനത്തിനു കാരണം?
ബൂത്തു കമ്മിറ്റികളില്ല. പഞ്ചായത്തു കമ്മിറ്റികളില്ല, മണ്ഡലം കമ്മിറ്റികളില്ല. ജില്ലാ കമ്മിറ്റികൾ വിളിച്ചാൽ പകുതി പോലും ഭാരവാഹികൾ എത്തില്ല. തെരഞ്ഞെടുപ്പോടെ ഒട്ടൊക്കെ സജീവമായ കമ്മിറ്റികൾ തെരെഞ്ഞെടുപ്പ് വിഹിതം തീർന്നു കഴിഞ്ഞതോടെ ഒരനക്കവും ഇല്ല.
തെരെഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ക്രമസമാധാന നില വഷളായ സാഹചര്യമുണ്ട്. സി ഓ ടി നസീർ വധശ്രമ ക്കേസ്, ഏറണാകുളത്തെ ഡി വൈ എഫ് ഐ കാരിയുടെ രാജി, സമ്യയെ തീ കൊളുത്തി കൊന്ന സംഭവം, ബിനോയ് കോടിയേരിയുടെ അവിഹിത ഗർഭ വിഷയം ഇതിലൊന്നും കാര്യമായ എന്തെങ്കിലും ചലനമുണ്ടാക്കാൻ ബി ജെ പി ക്കു കഴിയുന്നില്ല. കോൺഗ്രസ്സും ഇതൊന്നും ചെയ്യുന്നില്ല എന്ന ന്യായം പറയാൻ ബി ജെ പി ക്കു കഴിയും. ജനകീയ വിഷയങ്ങളിൽ ഇടപെട്ടിട്ടല്ല കോൺഗ്രസ്സ് ഒരിക്കലും അധികാരത്തിൽ വരുന്നത്. അതൊക്കെ സി പി എം നോട് മനം മടുത്തു വോട്ടു കുത്തുന്നതാണ്. എന്നാൽ അടുത്ത തെരെഞ്ഞെടുപ്പിലെങ്കിലും എന്തെങ്കിലും മുന്നേറ്റമുണ്ടാക്കണമെങ്കിൽ ജനകീയ പ്രശ്നങ്ങളിലെല്ലാം ബി ജെ പി ഇടപെടേണ്ടി യിരിക്കുന്നു. എന്നാൽ ഒരിക്കലും അവർ അതിനു തയ്യാറല്ല. ഒരു സമരവും ചെയ്യാൻ ഒരുക്കമല്ല. തീരദേശ വാസികൾ അസ്വസ്ഥരാണ്. വിശ്വാസികൾ അസ്വസ്ഥരാണ്.
അതെ സമയം ചരിത്ര പരാജയം ഏറ്റുവാങ്ങിയിട്ടും കമ്മിറ്റികൾ കൂടുകയും, അണികളെ സജീവമാക്കി നിർത്തുകയും ചെയ്യുന്ന തീവ്ര ശ്രമത്തിലാണ് സി പി എം. ബൂത്ത് തലം മുതൽ പിബി തലം വരെ റിപ്പോർട്ടിങ്ങുകൾ പൂർത്തിയാക്കി. ഒരു ചടങ്ങിനെങ്കിലും ഇതൊക്കെ തീർത്തുവല്ലോ.സി പി എമ്മിലെ ഒരു ജില്ലാ കമ്മിറ്റി മെമ്പർ പോയിട്ട്, ഒരു ഏരിയ കമ്മിറ്റി അംഗത്തിന് പോലും ലഭിക്കുന്ന അംഗീകാരം സമൂഹത്തിൽ ബി ജെ പി യുടെ ജില്ലാ ജനറൽ സെക്രട്ടറി മാർക്ക് ലഭിക്കുന്നില്ല. ഇതൊക്കെ ജനകീയ വിഷയങ്ങളുമായുള്ള അവരുടെ ഇടപെടലില്ലായ്മയാണ്. ജില്ലാ ജനറൽ സെക്രട്ടറി മാരെ പാർട്ടി മെമ്പർമാർ മാർക്ക് പോലും അറിയില്ല.
ദയനീയമാണ് ബി ജെ പി യുടെ കേരളത്തിലെ സ്ഥിതി. ഇങ്ങനെ പോയാൽ വരുന്ന പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ഇന്നുള്ളതിന്റെ അത്രയും പോലും പഞ്ചായത്തങ്ങങ്ങളെ സമ്പാദിക്കാൻ ബി ജെ പി ക്കു കഴിയില്ല. അവസാനം അമിത് ഷാ ക്ക് വട്ടു പിടിച്ചു എല്ലാത്തിനേം തൊഴിച്ചെറിയുന്ന കാലം വിദൂരമല്ല.

No comments: