ബിനോയ് കൊടിയേരിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്
ബിനോയ് കൊടിയേരിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്.
ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.പരാതിക്കാരി നല്‍കിയ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും അതിന് ശേഷം ബിനോയ് കോടിയേരിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. വാട്സ് അപ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും.
അതേസമയം, യുവതിക്ക് എതിരെ ബിനോയ് കോടിയേരി നല്‍കിയ ബ്ലാക്ക് മെയിലിങ്ങ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ കണ്ണൂര്‍ എസ് പി ഇന്ന് തീരുമാനമെടുത്തേക്കും. അതേസമയം, യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നരമാസം മുന്‍പ് കണ്ണൂര്‍ റെയ്ഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് പരാതി.
No comments: