ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റ് : പ്രതിഷേധം ശക്തം
ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് യുവാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മുളക്കുഴ കണിയുടെ തെക്കേതിൽ പി.ജി. കൃഷ്ണകുമാർ തന്റെ നെരുത എന്ന പേരിലുളള ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീ നാരായണ ഗുരുവിനെതിരെ അവഹേളനം നടത്തിയത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്
സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി നവമാദ്ധ്യമത്തിലൂടെ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തതായി സി.ഐ ജി. സന്തോഷ് കുമാർ പറഞ്ഞു. വീട്ടിൽ സംഘർഷമുണ്ടാക്കിയതിന് യുവാവിനെതിരെ രണ്ടാഴ്ച മുൻപ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്

No comments: