പച്ചക്കറി കൃഷി വികസന പദ്ധതി : ജില്ലാതല ഉദ്ഘാടനം 15 ന്
പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പച്ചക്കറി കൃഷി വകസന പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ ജില്ലാതല ഉദ്ഘാടനം 15 ന് രാവിലെ 11ന് റാന്നി വെച്ചൂച്ചിറ എംറ്റിഎം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സമ്പൂര്‍ണ ജൈവകൃഷി ചെയ്യുന്ന പഞ്ചായത്തായി തെരഞ്ഞെടുത്ത വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന് ആന്റോ ആന്റണി എംപി അവാര്‍ഡ് നല്‍കും. പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം രാജുഎബ്രഹാം എംഎല്‍എയും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം വീണാജോര്‍ജ് എംഎല്‍എയും പച്ചക്കറി തൈ വിതരണം മാത്യു ടി.തോമസ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ബ്ലോക്കുതല പച്ചക്കറി കൃഷി വികസന പദ്ധതി ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സണ്‍ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജി.കണ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിസി കുര്യന്‍, വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കൃഷി വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 10 ന് നടക്കുന്ന കര്‍ഷക സെമിനാറില്‍ കൃഷി ഓഫീസര്‍ പി.ആര്‍.സിന്ധു ക്ലാസ് നയിക്കും.
രാവിലെ 10 ന് നടക്കുന്ന കര്‍ഷക സെമിനാറില്‍ കൃഷി ഓഫീസര്‍ പി.ആര്‍.സിന്ധു ക്ലാസ് നയിക്കും.
No comments: