AN 32 എയർക്രാഫ്റ്റിലെ 13 പേരും മരിച്ചു

ഡൽഹി: ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എ എന്‍ 32 എയര്‍ക്രാഫ്റ്റിലെ എല്ലാവരും മരിച്ചുവെന്ന് വ്യോമസേന. വിമാനത്തില്‍ മലയാളികള്‍ അടക്കമുള്ള 13 പേരും മരിച്ചുവെന്നും ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ ഇന്ന് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് എട്ടംഗ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്ത നടന്ന സ്ഥലത്ത് എത്തിയതെന്നും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ലെന്നും വ്യോമസേന ഔദ്യോഗികമായി ട്വിറ്റ് ചെയ്തു. എട്ട് സേനാംഗങ്ങളും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊല്ലം സ്വദേശിയായ അനൂപ് കുമാര്‍, തൃശ്ശൂര്‍ സ്വദേശിയായ വിനോദ്, കണ്ണൂര്‍ സ്വദേശിയായ എന്‍.കെ. ഷെറിന്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ വലിയ അഗ്നിബാധയും ഉണ്ടായിട്ടുണ്ടെന്ന് സൂചനകള്‍ ചിത്രത്തില്‍ നിന്നും വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസമാണ് വ്യോമസേന എംഐ-17 ഹെലികോപ്ടറില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. നിബിഡ വനമായതിനാല്‍ അപകടസ്ഥലത്തിന് അടുത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് എട്ടംഗ രക്ഷാപ്രവര്‍ത്തക സംഘം അപകടസ്ഥലത്തേക്ക് പോയത്

No comments:

Powered by Blogger.