മലയാളികളുടെ പ്രതീക്ഷയെല്ലാം അസ്തമിക്കുന്നു

മലയാളികളുടെ പ്രതീക്ഷയെല്ലാം അസ്തമിക്കുന്നു.  ഭരണപക്ഷം അവരുടെ താന്തോന്നിത്തരത്തോടെ മുന്നോട്ടു പോകുമ്പോൾ കാര്യമായി ഒരു പിക്കറ്റിങ് സംഘടിപ്പിക്കാൻ പോലും പ്രതിപക്ഷ കക്ഷികൾക്ക് കഴിയുന്നില്ല.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിവസം മുതൽ വിവാദങ്ങളും, തെറ്റായ തീരുമാനങ്ങളും കൊണ്ട് ജനങ്ങളുടെ വെറുപ്പ് പരമാവധി സമ്പാദിച്ചു വരികയാണ്.  എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 

മറ്റേതെങ്കിലും ഒരു സർക്കാരായിരുന്നു ഇടതുപക്ഷ സർക്കാരിന് പകരമെങ്കിൽ മുഖ്യമന്ത്രിയും, മന്ത്രിമാരുമൊന്നു വഴിയിലിറങ്ങി നടക്കുമായിരുന്നില്ല.  സി പി എം സെക്രട്ടറിയുടെ മകൻ ഒളിവിലായിട്ടു ഒരാഴ്ചയോളമാകുന്നു. ഇതേ പറ്റി പ്രതിപക്ഷ പാർട്ടികൾ കാര്യമായി ശബ്ദമുയർത്തിയതായി അറിവില്ല. കോടിയേരിയുടെ മകനെതിരെ വിമർശനവുമായി രംഗത്തു വന്നാൽ തങ്ങളുടെയും പിള്ളാരുടെ ചെയ്തികൾ സി പി എം എടിത്തിട്ടലക്കുമെന്നതാണ് കോൺഗ്രസുകാരെ വിഷമിപ്പിക്കുന്നത്.  ഇക്കഴിഞ്ഞ ഒരു മാസമായി മാത്രം എന്തെല്ലാം വിഷയങ്ങളുണ്ടായി. സി ഓ ടി നസ്സീർ, ആന്തൂർ വിഷയം, പീരുമേട്ടിലെ കസ്റ്റഡി മരണം, ബിനോയ് കോടിയേരി വിഷയം - ഈ വിഷയങ്ങളിലൊന്നും പ്രതിപക്ഷ നേതാവിനെയോ, മുല്ലപ്പള്ളി രാമചന്ദ്രനെയോ ആത്മാർഥമായി ഒരിടത്തും കണ്ടില്ല.  പത്രക്കാർ ചോദിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞൊഴിയുന്നതല്ലാതെ സമരങ്ങളോ, നിയമപരമായ വഴികളോ കാണുന്നില്ല.

മുഖ്യമന്ത്രിയും, മന്ത്രിമാരുമൊക്കെയാകാൻ കാത്തിരിക്കുകയാണ് കോൺഗ്രസ്സ് കാർ.  ജനകീയ വിഷയങ്ങളിലിടപെട്ടു പൊതു സമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ അവരൊന്നും ചെയ്യുന്നില്ല.  ഒന്നര വര്ഷം കൂടി കഴിഞ്ഞു പത്തു കായ് ഉണ്ടാകാനുള്ള ആലോചനയിലാണ് പ്രതിപക്ഷം.  ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന വി എം സുധീരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി തുടങ്ങിയവർ എവേദയെന്നുപോലും അറിയില്ല.  ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ കദർധാരികളെ അവിടെയുമിവിടെയും കാണാമെന്നു മാത്രം.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യമായ ഒരു കാര്യങ്ങളിലും പ്രതികരിക്കുന്നില്ല.  ഒരു സമരവുമില്ല.  കേരളത്തിലെ പ്രതിപക്ഷം എന്ത് ചെയ്യുകയാണെന്ന് ജനം ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.  നാട് നീളെ പ്രക്ഷോപങ്ങൾ നടക്കേണ്ട സമയമാണിത്. ജനകീയ വിഷയങ്ങളിടപെടാതെ ഒരിഞ്ചു മുന്നോട്ടു പോകാൻ ബി ജെ പി ക്കു കഴിയില്ല.

കേരളത്തിലെ സാംസ്കാരിക നായകെരെന്നവകാശപ്പെടുന്നവരാണ് ഏറ്റവും അധപതിച്ചു പോയത്.  നേരത്തെ നോർത്ത് ഇന്ത്യയിലെ വിഷയങ്ങളിലെങ്കിലും പ്രതികരിച്ചിരുന്നവർ ഇപ്പൊ അതും നിർത്തിയ മട്ടാണ്.  ഇതിനു തക്ക സമ്മാനം ഇവർക്കൊക്കെ എവിടുന്നാണ് ലഭിക്കുന്നത്. 

No comments:

Powered by Blogger.