വീണ്ടും ഉരുട്ടിക്കൊലയെന്നു സംശയം: പീരുമേട് റിമാൻഡ് പ്രതി മരിച്ചത് പോലീസ് മർദ്ദനമേറ്റെന്ന് നിഗമനം

വായ്പ നൽകാമെന്ന് പറഞ്ഞ് സ്വയം സഹായ സംഘങ്ങളിൽനിന്ന് ഒരുകോടി രൂപയോളം തട്ടിയെടുത്ത വാഗമൺ, കോലഹലമേട് കസ്തൂരിഭവനിൽ രാജ്കുമാറിനെ ഈ മാസം 16ന് ആണ് കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിൽ. എത്തിച്ചത്. 21ന് ക്ഷീണം അനുഭവപ്പെട്ട ഇയാളെ പീരുമേട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എന്നാൽ ഇയാളെ അറസ്റ്റു ചെയ്തത് 16 അല്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  ശരീരത്തിലെ പാടുകളും, ക്ഷതങ്ങളും മർദ്ദനത്തിന്റെ സലക്ഷണങ്ങളാണ് കാണുന്നത്.  നിമോണിയ ബാധിച്ചാണ് പ്രതി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. 

No comments:

Powered by Blogger.