ചങ്കൂറ്റമുള്ള കേന്ദ്ര സർക്കാർ: വെള്ളാപ്പള്ളി നടേശൻ

മനുഷ്യ നന്മയ്ക്കുവേണ്ടിയുള്ള മഹാമന്ത്രമാണ് "ജാതി ഭീതം മത ദ്വേഷം ഏതു മില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്". ഇതാണ് ശ്രീനാരായണ ഗുരുദര്‍ശനമാണെന്നും അതു തുറന്നുപറയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ചങ്കൂറ്റമാണ് നയപ്രഖ്യാപനത്തില്‍ കണ്ടെതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.

രണ്ടാം മോഡി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഒരു ചെറിയ കാര്യമല്ല. ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ളതും ലോകം ചര്‍ച്ച ചെയ്യാന്‍ പര്യാപ്തവുമാണ്. രണ്ടാം മോദി സർക്കാർ ഭാരതീയത്തിനുമപ്പുറം, ലോകാത്മകമാണ്. അങ്ങനെയാണ് നാം ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചകൾ കാണുന്നത്.

ശ്രീനാരായണഗുരുദേവന്‍ 130 വര്‍ഷങ്ങള്‍ക്കു മുമ്പു നല്‍കിയ മഹത്തായ വിശ്വദര്‍ശനമാണ് രാഷ്ട്രപതി ലോക്സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ വരികള്‍. ഈ പ്രഖ്യാപനത്തിലൂടെ ഗുരുവിന്റെ ദാര്‍ശനികത ഇപ്പോഴുള്ള തലത്തില്‍ നിന്നും ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യത്തിലേയ്ക്ക് ഉയരുകയാണ്. ഈ ദര്‍ശനമാണ് രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതെന്നും അദേഹം പറഞ്ഞു.

ഗുരുദര്‍ശനത്തിന്റെ അന്ത:സത്ത രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടു എന്നുള്ളതാണ് ഈ കാലഘട്ടത്തിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രസക്തി. എസ്. എന്‍. ഡി. പി. യോഗത്തിന്റെയും ശിവഗിരി മഠത്തിലെ സന്ന്യാസി ശ്രേഷ്ഠന്‍മാരുടെയും ഗുരുഭക്തരുടെയും ഐക്യത്തോടെയുള്ള ആശയപ്രചരണത്തിന്റെ ഫലമാണ് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഗുരുദര്‍ശനം മാര്‍ഗദീപമാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം. നയപ്രഖ്യാപനം നടത്തിയ രാഷ്ട്രപതിക്ക് ശ്രീനാരായണ ഗുരുഭക്തരുടെ കോടി പ്രണാമം അറിയിക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

No comments:

Powered by Blogger.