പി കെ ശ്യാമള രാജി വച്ചു. ഇനി കോടിയേരി രാജി വെക്കുമോ എന്നാണു ജനം ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം. സംസ്ഥാന സെക്രട്ടറിയേറ്റ് കൂടുകയാണെല്ലോ.
എന്നാൽ കാര്യം എന്തെന്നറിയാൻ ഒന്ന് രണ്ടു ദിവസം ഒന്നും കാത്തിരിക്കേണ്ട. കോടിയേരി രാജി വക്കില്ല. അത് പാർട്ടി അങ്ങ് തീരുമാനിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് പറയും പി ബി അംഗമല്ലേ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്ന്. കേന്ദ്ര കമ്മിറ്റി പറയും സംസ്ഥാന കമ്മിറ്റി തീരുമാനിക്കട്ടെ എന്ന്. ഇപ്പൊ രാജി വെക്കും രാജി വെക്കും എന്ന് കോടിയേരി പറയും. അങ്ങനെ ഒന്ന് രണ്ടു ദിവസം കടന്നു പോകും. ജനങ്ങളെല്ലാം മറ്റൊരു വിഷയത്തിൽ കേറി പിടിക്കും. ഒരു രാജിയും ഇല്ല. എന്തിനു രാജി വെക്കണം. ബിനോയിയുടെ വിഷയം ബിനോയ് തീർത്തോളും. ഇതൊക്കെ പരിഹരിക്കാൻ നല്ല ഉഗ്രൻ വെണ്ടർ മാർ ഉള്ള പാർട്ടിയാണ് സി പി എം.
പക്ഷെ ആ തീരുമാനം പാർട്ടിക്ക് ഉണ്ടാക്കാൻ പോകുന്ന ആഘാതം ചെറുതായിരിക്കില്ല. ബിനോയ് യുടെ വിഷയം ഒരു ലൈംഗിക അരാജകത്വ വിഷയം മാത്രമല്ല. പാർട്ടിക്കിതു കണ്ണൂർ ലോബിയും, കമ്മ്യുണിസ്റ്റ് കാരും തമ്മിലുള്ള വിഷയമാണ്. തെക്കൻ കേരളത്തിലെ ഞാറ്റുവേല കമ്മ്യുണിസ്റ്റുകളും, കണ്ണൂരിലെ വ്യവസായി കമ്മ്യുണിസ്റ്റുകളും തമ്മിലുള്ള വിഷയമാണ്. വിഷയത്തിൽ ആദ്യം കൊടിയേരിക്കനുകൂലമായി പ്രസംഗിച്ച ആദ്യ കമ്മ്യുണിസ്റ് എം വി ഗോവിന്ദനാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. എം വി ഗോവിന്ദന്റെ ഭാര്യയാണ് ഇന്ന് നല്ല നഗരസഭാ അധ്യക്ഷക്കുള്ള ട്രോഫി വാങ്ങി രാജി വച്ചത്. ഇനി കോടിയേരിയുടെ കാര്യത്തിൽ എന്താവും സംഭവിക്കാൻ പോകുന്നത് എന്ന് ഊഹിക്കാവുന്നതേ ഉളളൂ. രാജിയില്ല. പാർട്ടി പേടിക്കും. അതൊക്കെ ഉചിതമായ സമയത്തു, ഉചിതമായ രീതിയിൽ ഉചിതമായ ഫോറത്തിൽ തീരുമാനമെടുക്കും. എന്തായാലും പി ബി മെമ്പർ പിള്ളചേട്ടൻ കേരളത്തിൽ വന്നിട്ടുണ്ടല്ലോ.
തെക്കൻ കേരളത്തിലാണെങ്കിൽ കമാ എന്നൊരക്ഷരം ഉരിയാടാൻ ഒരു കമ്മ്യൂണിസ്റ്റു കാരനും വളർന്നിട്ടില്ല. വി എസ്സും ഇല്ല, ബേബിയും ഇല്ല, ഐസക്കും ഇല്ല. ഇതിനൊക്കെ അടിമപ്പണി എന്ന് പറയും.
സി പി എമ്മിനനുകൂലമായി ഒരു വാർത്ത ചെയ്യാൻ വേണ്ടി കേരളത്തിലെ മാധ്യമങ്ങൾ നെട്ടോട്ടം ഓടുകയാണ്. അവർക്കെതിരെ വാർത്ത ചെയ്തു ചെയ്തു മാധ്യമങ്ങൾക്കു പോലും സ്വയം നാണക്കേടായി. പക്ഷെ എന്ത് ചെയ്യാൻ? സി ഒ ടി നസ്സീർ X ഷംസീർ, സാജൻ X ശ്യാമള, കോടിയേരി X ബീഹാറി പെണ്ണ്, രാജു നാരായണ സ്വാമി X സർക്കാർ, ഋഷി രാജ് സിംഗ് X ടി പി വധക്കേസ് പ്രതികൾ, സൗമ്യ X ആഭ്യന്തര മന്ത്രി, etc ...etc ...
ഒരു സി പി എം അനുകൂല വാർത്ത ചോദിച്ചപ്പോൾ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞത് പ്രളയ ദുരന്തത്തിൽ തകർന്ന ഒരു വീട് സർക്കാർ വെച്ച് കൊടുത്ത പടമുണ്ട്, അത്യാവശ്യമെങ്കിൽ അത് വച്ചു അഡ്ജസ്റ് ചെയ്യാൻ. മൂവായിരമോ നാലായിരമോ കോടികളുടെ കണക്കു പറയുന്ന വിഷയത്തിൽ ഒരു മുറി വീടിന്റെ പടം കൊടുത്താൽ നാട്ടുകാർ തെറി വിളിച്ചോടിക്കില്ലേ? അതും വേണ്ടെന്നു വച്ചു.

No comments: