ഒരു നോട്ടം പോലുമില്ല: പിന്നല്ലേ ഹസ്തദാനം: ഇമ്രാൻ ഖാനെ അവഗണിച്ച് മോദി
തെരെഞ്ഞെടുപ്പിനു മുൻപ് ലോകം ശ്രവിച്ച ഇമ്രാൻ ഖാന്റെ ഒരു വർത്തമാനമുണ്ടായിരുന്നു: അടുത്ത സർക്കാർ വരട്ടെ - ഇന്ത്യ പാകിസ്ഥാൻ ബന്ധം ചർച്ച ചെയ്യാം.
ആ ജൽപനത്തിന്റെ അർത്ഥം നരേന്ദ്ര മോദിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ തയ്യാറല്ലെന്നായിരുന്നു. മോദി ഒരു പക്ഷെ മനസ്സിൽ ഊറി ചിരിച്ചു കാണാം. ബാലകോട്ട് ആക്രമണത്തിന് തൊട്ടു മുൻപ് വരെ ഇതേ ഗിയറിൽ ഓടിയ പാകിസ്ഥാൻ, ഏതാനും കപ്പലുകൾ കാറാച്ചി ഭാഗത്തേക്ക് നീങ്ങിയപ്പോൾ മലക്കം മറിഞ്ഞു. "ഐ വാണ്ട് ടു ടോക് ടു ദ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ മിസ്റ്റർ നരേന്ദ്ര മോദി". ഒരുപക്ഷെ കുളിമുറിയിൽ നിന്ന് തന്നെ മോദി പറഞ്ഞിട്ടുണ്ടാകാം "കട്ട് ഹിസ് ഫോൺ".
ബിഷ്ക്കിൽ നടന്ന ഷാങ്ഹായി ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അപ്പാടെ അവഗണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിന്നു. ഇമ്രാൻ ഖാനുമായി ഹസ്തദാനം നടത്തിയില്ലെന്ന് മാത്രമല്ല ,മുഖാമുഖം നോക്കാൻ പോലും മോദി തയ്യാറായില്ല. അതിന്റെ ആവശ്യം ഉണ്ടെന്നു ഇന്ത്യക്കാർക്കും തോന്നുന്നില്ല.
ചർച്ച നടത്തണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യവും മോദി തള്ളി . ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴവിരുന്നിലും നരേന്ദ്രമോദി ഇമ്രാനെ അവഗണിച്ചു . അതിനിടയിൽ നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ഷി ചിൻപിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോൾ ഇമ്രാൻ ഇരുന്നു. പിന്നീട് സംഘാടകർ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാൻ എഴുന്നേറ്റ് നിൽക്കാൻ തയ്യാറായത്. ഇതൊന്നും കണ്ട ഭാവമാകട്ടെ മോദിക്കില്ലായിരുന്നു

No comments: