കേന്ദ്രകമ്മിറ്റി റിപ്പോർട്ട് പുറത്ത്: കക്കൂസും, ഗ്യാസും പരാജയപ്പെടുത്തി

കക്കൂസും, ഗ്യാസും പരാജയമായിരുന്നു: പക്ഷെ അതാണ് ബിജെപിയെ വിജയിപ്പിച്ചത്: സി പി എം കേന്ദ്രകമ്മിറ്റി വിശകലനം പുറത്ത്

ഇതൊരു വലിയ തോൽവിയാണ്. ഒരു ചരിത്ര തോൽവിയാണ്. പാർട്ടി ഒളിച്ചു പോയി എന്ന തരത്തിലാണ് 2019 പൊതു തെരഞ്ഞെടുപ്പിലെ  തോല്വിയെപ്പറ്റി സി പി എം വിലയിരുത്തൽ വന്നിരിക്കുന്നത്. തോൽവി അത്യന്തം ഗൗരവമേറിയതാണ്. വർഗബഹുജന സംഘടനകളിലെ അംഗങ്ങളുടെ വോട്ടു പോലും നേടാൻ പലയിടത്തും പാർട്ടിക്ക് കഴിഞ്ഞില്ലന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ തുറന്നു സമ്മതിക്കുന്നു.

1989 ൽ 6.6 ശതമാനം വോട്ട്. 2014 ൽ 3.2 ശതമാനം വോട്ട്. ഈ തെരഞ്ഞെടുപ്പിൽ അത് രണ്ട് ശതമാനത്തിലും താഴെപ്പോയി. റിപ്പോർട്ട്   വ്യക്തമാക്കുന്നു. ഒഡിഷയിലെ ഒരു നിയമസഭാ മണ്ഡലത്തിലൊഴികെ ഒരിടത്തു പോലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 2014 ൽ 93 സീറ്റുകളിൽ ഒറ്റയ്ക്കും അഞ്ച് സീറ്റുകളിൽ സ്വതന്ത്രരുമാണ് മത്സരിച്ചത്. പാർട്ടി 9 സീറ്റുകളിലും സ്വതന്ത്രർ 2 സീറ്റുകളിലും ജയിച്ചു.  2019 ൽ 69 സീറ്റുകളിൽ തനിച്ചും 2 സീറ്റുകളിൽ സ്വതന്ത്രന്മാരും മത്സരിച്ചു. 3 സീറ്റുകൾ മാത്രമാണ് നേടിയത്. ഇത് ഒരു വലിയ പരാജയമാമാണ്.

ബി ജെ പിയുടെ അധികാരത്തെക്കാൾ ഭയപ്പെടുത്തുന്നത് അവരുടെ ജനപിന്തുണയാണ്.  200 ലധികം മണ്ഡലത്തിൽ 50 % മുകളിൽ വോട്ടു നേടി.
2015 ലെ കൊൽക്കത്ത പ്ലീനത്തിലെ തീരുമാനങ്ങൾ ഗൗരവമായി നടപ്പിലാക്കാൻ പല സംസ്ഥാനങ്ങളിലും കഴിഞ്ഞിട്ടില്ല

No comments:

Powered by Blogger.