ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര .മെട്രോ പദ്ധതിയെ നഷ്ടത്തിലാക്കും :ഇ ശ്രീധരൻ

ഡൽഹി: ഡൽഹി മെട്രോയിൽ അരവിന്ദ് കേജരിവാൾ സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ വിമർശിച്ചു ഇ ശ്രീധരൻ രംഗത്ത് .അശാസ്ത്രീയമായ ഇത്തരം തീരുമാനങ്ങൾ മെട്രോ പദ്ധതിയെ നഷ്ടത്തിലേക്ക് നയിക്കും എന്നാണ് ഇ ശ്രീധരൻ അഭിപ്രായപ്പെടുന്നത് .സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.ഡല്‍ഹി സര്‍ക്കാരിനു കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ തുല്യ പങ്കാളിത്തമുണ്ട്
സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗജന്യ യാത്ര അനുവദിക്കാനുള്ള കേജരിവാൾ സർക്കാരിന്റെ  ഏകപക്ഷീയമായ നീക്കം ഡിഎംആര്‍സിയ്ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നും അദ്ദേഹം വാദിക്കുന്നു .ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് തിരിച്ചടി നേരിട്ടതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്ന തരത്തിൽ ഉള്ള ചർച്ചകളാണ് പൊതുവെ നടക്കുന്നത് .എന്തയാലും മെട്രോ മുൻമേധാവിയും ഇപ്പോൾ മുഖ്യ ഉപദേഷ്ടാവുമായ ഇ ശ്രീധരന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് തിരി കൊളുത്തുകയാണ്

No comments:

Powered by Blogger.